Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിലയിൽ കുതിപ്പ്;...

വിലയിൽ കുതിപ്പ്; കരിഞ്ചന്തയിൽ മണ്ണെണ്ണ

text_fields
bookmark_border
ആലപ്പുഴ: മണ്ണെണ്ണയുടെയും ഡീസലി‍ൻെറയും വില അനുദിനം കുതിച്ചുയരുമ്പോൾ തകർച്ചയിലേക്ക്​ കൂപ്പുകുത്തുകയാണ്​ മത്സ്യബന്ധനമേഖല. ചെലവിനൊത്ത്​ വരുമാനം ലഭിക്കാത്തതിനാൽ മുറിവള്ളങ്ങളിൽ പണിക്കുപോകുന്നവരടക്കം പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾ പലരും​ വിട്ടുനിൽക്കുകയാണ്. മത്സ്യബന്ധന മേഖലക്ക്​ ആവശ്യമുള്ള മണ്ണെണ്ണയുടെ ചെറിയ അളവുപോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നത്​​ രൂക്ഷമായ പ്രശ്നമാണ്​. യാനങ്ങളിലെ ഔട്ട്ബോർഡ് എൻജിൻ പ്രവർത്തിപ്പിക്കാൻ വേറെ വഴിയില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികളും യാനം ഉടമകളും കരിഞ്ചന്തയിൽനിന്ന്​ കൂടിയ വിലയിൽ മണ്ണെണ്ണ വാങ്ങേണ്ട സ്ഥിതിയാണ്​. വേണ്ടത്ര മണ്ണെണ്ണ കിട്ടാത്തതിന്​ പുറമെയാണ്​ വിലവർ‍ധനയും കേന്ദ്രസർക്കാറി‍ൻെറ വെട്ടിക്കുറക്കലും. മണ്ണെണ്ണ ലിറ്ററിന് 123.19 രൂപയാണിപ്പോൾ. മാർച്ച്​ 17ന്​ മുമ്പ്​ ലിറ്ററിന് 104 രൂപയായിരുന്നു വില. മത്സ്യഫെഡി‍ൻെറ പമ്പുകളിൽനിന്ന്​ പെർമിറ്റുള്ള ജലയാനങ്ങൾക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കും. വില കുതിച്ചുയർന്നിട്ടും സബ്‌സിഡി വർധിപ്പിക്കാത്തതാണ് ദുരിതം. 2016വരെ കേരളത്തിൽ മണ്ണെണ്ണ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന 9.9 എച്ച്.പി എൻജിന് 129 ലിറ്ററും 15 എച്ച്.പി എൻജിന് 136 ലിറ്ററും 25 എച്ച്.പി എൻജിന് 180 ലിറ്ററും മണ്ണെണ്ണ ലിറ്ററിനു 13 രൂപക്ക്​ സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്നു. 1981-85 കാലത്ത്​ പി.എസ്​. ശ്രീനിവാസൻ ഫിഷറീസ് മന്ത്രിയായിരിക്കെയാണ്​ വിദേശത്തുനിന്ന് ഔട്ട്ബോർഡ് എൻജിനുകൾ ഇറക്കുമതി ചെയ്ത് മത്സ്യത്തൊഴിലാളികൾക്കു നൽകിത്തുടങ്ങിയത്. പെട്രോൾ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുകയും തുടർന്ന് മണ്ണെണ്ണയിൽ പ്രവർത്തിക്കുകയുമാണ് ഈ എൻജിനുകളുടെ രീതി. അന്ന് മാസം 420 ലിറ്റർ മണ്ണെണ്ണ റേഷൻ വിലയിൽ നൽകിയിരുന്നു. ലിറ്ററിന് ഒമ്പത്​ രൂപയായിരുന്നു വില. അക്കാലത്ത്​ തന്നെ ആവശ്യമുള്ളതിലും വളരെ കുറച്ച് മണ്ണെണ്ണയാണ് സർക്കാർ നൽകിയിരുന്നത്. കഴിഞ്ഞ സർക്കാറി‍ൻെറ കാലത്ത് റേഷൻ വിലയിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് 129 ലിറ്ററായി കുറച്ചു. ഒരു യാനത്തിന് മാസം 600-700 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. 9.9 കുതിരശക്തിയുള്ള എൻജിന് ദിവസം ശരാശരി 30 ലിറ്റർ മണ്ണെണ്ണ വേണം. കരിഞ്ചന്തയിൽ ഏജന്‍റുമാരിൽനിന്ന്​ മണ്ണെണ്ണ വാങ്ങാൻ യഥാർഥ വിലയുടെ ഇരട്ടി നൽകണം. കരിഞ്ചന്തയിൽ ഇനി ലിറ്ററിന് 100 രൂപയിലേറെ നൽകേണ്ടിവരും. വരുമാനത്തി‍ൻെറ വലിയ പങ്ക് മണ്ണെണ്ണക്ക്​ ചെലവാകുമെന്നാണ്​​ യാനം ഉടമകൾ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story