Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോധികന് കുത്തേറ്റ...

വയോധികന് കുത്തേറ്റ സംഭവം: ഗുണ്ട പിടിയിൽ

text_fields
bookmark_border
വയോധികന് കുത്തേറ്റ സംഭവം: ഗുണ്ട പിടിയിൽ
cancel
ചെങ്ങന്നൂർ: തട്ടുകടയിലെ ഗുണ്ടവിളയാട്ടം ചോദ്യം ചെയ്ത വയോധികന്​ കുത്തേറ്റ സംഭവത്തിലെ പ്രതിയെ പിടികൂടി. തിരുവല്ല കുളക്കാട് യമുന നഗറിലെ ദർശന വീട്ടിൽ സ്റ്റോയി വർഗീസിനെയാണ് (25) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം തടയാൻ ശ്രമിച്ച തിരുവൻവണ്ടൂർ ഇരമല്ലിക്കര ആറ്റുപുറത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായർക്കാണ്​(65) കുത്തേറ്റത്. മാർച്ച് ഒന്നിന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. തിരുവൻവണ്ടൂർ ഒന്നാം വാർഡിൽ മദനശ്ശേരി കടവിനുസമീപം കളീക്കൽ മുരളീധരൻ നടത്തുന്ന തട്ടുകടയിലാണ് സംഭവത്തിന്​ തുടക്കം. കത്തിയും കുരുമുളകു സ്​​​പ്രേയുമായി കടയിലെത്തിയ പ്രതി 500 രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാതിരുന്നതിനെ തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി. കടയിൽനിന്ന്​ ഇറങ്ങിയോടിയ മുരളീധരനെ ബൈക്കിൽ പിന്തുടർന്നു. ജീവരക്ഷാർഥം വഴിയരികിൽ കണ്ട ആറ്റുപുറത്തെ വീട്ടിലേക്ക്​ മുരളീധരൻ ഓടിക്കയറി. ശബ്ദം കേട്ട് ഇറങ്ങിവന്ന ചന്ദ്രശേഖരൻ നായർ തടയാൻ ശ്രമിച്ചെങ്കിലും കത്തിവീശി ഭീഷണി മുഴക്കുകയും കുരുമുളകു സ്​​​പ്രേ പ്രയോഗവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തടിച്ചുകൂടിയ നാട്ടുകാരും ചന്ദ്രശേഖരൻ നായരും ചേർന്ന് ഗുണ്ടയെ കീഴ്​പെടുത്താൻ നടത്തിയ ശ്രമത്തിനിടെ കൈത്തണ്ടയിൽ കുത്തേൽക്കുകയായിരുന്നു. ഇതിനിടെ, ബൈക്കിൽ കടന്നുകളഞ്ഞു. ചെങ്ങന്നൂർ പൊലീസ് ഞായറാഴ്ച രാത്രി പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story