Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTഇന്ധന വിലവർധന; കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ധര്‍ണ നടത്തി
text_fieldsbookmark_border
ആലപ്പുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരമല്ലൂർ പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മൈക്കിൾ പി. ജോൺ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ ഉമേശൻ, തുറവൂർ ദേവരാജ്, ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഓഡിനേറ്റർ സണ്ണി കുരുവിള, ഡി.സി അംഗം സോളമൻ, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മേഘനാഥൻ, ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം അസീസ് പായിക്കാട്, ബ്ലോക് പഞ്ചായത്ത് അംഗം അനിൽ, പഞ്ചായത്ത് അംഗം മോളി, ന്യൂനപക്ഷ വകുപ്പ് അരൂർ ബ്ലോക് ചെയർമാൻ വി.കെ. മജീദ്, ജില്ല കൺവീനർ ജോളി പവേലിൽ, തോമസ് ജോൺ, ബെൻസിമോൻ തുടങ്ങിയവർ സംസാരിച്ചു. പടം: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് നടത്തിയ ധർണ എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷൻ പരിധിയിലെ കാർമൽ, പഴവങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാത്രി 9.30 മുതൽ വ്യാഴാഴ്ച രാവിലെ ആറുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
