Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTസജീവെൻറ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകണമെന്ന്
text_fieldsbookmark_border
സജീവൻെറ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആലപ്പുഴ: മത്സ്യത്തൊഴിലാളിയായ സജീവൻെറ തിരോധാനത്തിൻെറ ചുരുളഴിക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. തോട്ടപ്പള്ളി പൊരിയൻെറപറമ്പിൽ സജീവനെയാണ് സെപ്റ്റംബർ 29 മുതൽ കാണാതായത്. ഏഴുമാസമായി അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിയിട്ടും ഒരുതുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തോട്ടപ്പള്ളി സ്വദേശി അഡ്വ. എസ്. ജ്യോതികുമാർ പരാതി നൽകിയത്. സംഭവദിവസം മത്സ്യബന്ധനത്തിനുപോയ സജീവനെ ഭാര്യ സജിതയാണ് വിളിച്ചുവരുത്തിയത്. അമ്പലപ്പുഴ സബ് രജിസ്ട്രാർ ഓഫിസിൽ നടന്ന വസ്തു ആധാരം നടത്തുന്നതിന് ഒപ്പിടാനാണ് സജീവനെ വിളിച്ചുവരുത്തിയതെന്ന് സജിത പറഞ്ഞിരുന്നു. എന്നാൽ, ആധാരം തയാറാക്കിയ ആളുടെ അറിവോടെ സജിതയാണ് തീറാധാരത്തിൽ സജീവൻെറ ചിത്രത്തിൽ വിരലടയാളം ചെയ്തിരിക്കുന്നതെന്ന് ജ്യോതികുമാറിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. സി.പി.എം പൂത്തോപ്പ് ലോക്കൽ കമ്മിറ്റി സമ്മേളനത്തലേന്നാണ് സജീവനെ കാണാതാകുന്നത്. ഗ്രൂപ് പോരിൻെറ ഭാഗമാണ് സജീവനെ കാണാതായതെന്ന ആക്ഷേപമാണ് ഉയർന്നിരുന്നത്. (ചിത്രം .... കാണാതായ സജീവൻ) apl sajeevan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story