Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTകുടിവെള്ള വിതരണം: ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്
text_fieldsbookmark_border
ആലപ്പുഴ: ആര്‍.ഒ പ്ലാന്‍റുകളിലും ടാങ്കര്‍ ലോറികളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിൻെറ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കാൻ എ.ഡി.എം സന്തോഷ് കുമാറിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിൻെറയും ഗുണനിലവാരം ഉറപ്പുവരുത്തും. ബേക്കറികള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളവും ഐസും പരിശോധിക്കും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ധനവില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് ആലപ്പുഴ: അടിക്കടിയുള്ള ഇന്ധനവില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ആലപ്പുഴ ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം ജില്ല സെക്രട്ടറി ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴയിൽ ജില്ല പ്രസിഡന്‍റ് ജയിംസ് ശാമുവേൽ, മാന്നാറിൽ ജില്ലട്രഷറർ രമ്യ രമണൻ, ഹരിപ്പാട് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. അനസ് അലി, മാവേലിക്കരയിൽ എം.എസ്. അരുൺകുമാർ എം.എൽ.എ, ചേർത്തലയിൽ സി. ശ്യാംകുമാർ, കായംകുളത്ത് എസ്. സുരേഷ് കുമാർ, മാരാരിക്കുളത്ത് ആർ. അശ്വിൻ, ചെങ്ങന്നൂരിൽ പി.എ. അൻവർ, അരൂരിൽ വി.കെ. സൂരജ്, കഞ്ഞിക്കുഴിയിൽ ദിനൂപ് വേണു, ചാരുംമൂട്ടിൽ എസ്. മുകുന്ദൻ, തകഴിയിൽ മദൻലാൽ, കുട്ടനാട്ടിൽ കെ.ആർ. രാംജിത്ത്, കാർത്തികപ്പള്ളിയിൽ എസ്. സന്ദീപ് എന്നിവർ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story