Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; ഇരുട്ടിൽ പടനിലം ക്ഷേത്ര ജങ്ഷൻ
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് പടനിലം ക്ഷേത്ര ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് രണ്ടുവർഷം. ക്ഷേത്ര ദർശനത്തിനുള്ളവരടക്കം നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. നൂറോളം ഓട്ടോ-ടാക്സി വാഹനങ്ങൾ ക്ഷേത്ര ജങ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ദൂരെദിക്കുകളിൽനിന്ന് ബസിൽ രാത്രി ഇവിടെ വന്നിറങ്ങുന്നവരും യാത്രക്കായി ബസ് കാത്തുനിൽക്കുന്നവരും ഭയപ്പാടിലാണ് സമയം ചെലവഴിക്കുന്നത്. നൂറനാട്ടെ ഏറ്റവുമധികം തിരക്കേറിയ സ്ഥലമാണിത്. പബ്ലിക് മാർക്കറ്റ്, പരബ്രഹ്മക്ഷേത്രം, ആശുപത്രി, വില്ലേജ്-പഞ്ചായത്ത് കാര്യാലയങ്ങൾ, ഹയർ സെക്കൻഡറി സ്കൂൾ, യു.പി സ്കൂൾ, കല്യാണ മണ്ഡപങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, പെട്രോൾ പമ്പ് തുടങ്ങി നൂറുക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണ്. വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റ് അണയുന്നതോടെ ജങ്ഷനും പരിസര പ്രദേശങ്ങളും സാമൂഹിക വിരുദ്ധരുടെയും കഞ്ചാവ്-മദ്യം വില്പനക്കാരുടെയും പിടിയിലാകും. ഹൈമാറ്റ്സ് ലൈറ്റിൻെറ കേടുപാടുകൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: പടനിലം ക്ഷേത്ര ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
