Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:39 AM IST Updated On
date_range 4 April 2022 5:39 AM ISTനെടിയാണിക്കൽ അശ്വതി കെട്ടുകാഴ്ച ഭക്തി സാന്ദ്രമായി
text_fieldsbookmark_border
ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിൽ പത്തു ദിവസത്തെ അശ്വതി ഉത്സവം ഞായറാഴ്ച നടന്ന വർണാഭമായ കെട്ടുകാഴ്ചയോടെ സമാപിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളുടെയും കെട്ടുത്സവ സമിതികളുടെയും നേതൃത്വത്തിൽ ജോഡിക്കാളകളടക്കം ഇരുപത് കെട്ടുകാഴ്ചയാണ് അണിനിരന്നത്. വൈകീട്ട് നാല് മണിയോടെ കെട്ടുകാഴ്ചകൾ ചാവടി ജങ്ഷനിൽ കേന്ദ്രീകരിച്ചു. തുടർന്ന് ജീവത എഴുന്നള്ളിച്ച് കെട്ടുകാഴ്ചകൾ പടിഞ്ഞാറേ ആൽത്തറയിലേക്കും തുടർന്ന് ക്ഷേത്രത്തിലുമെത്തി യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. തുടർന്ന് ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് വരവ് തൃക്കൊടിയിറക്ക് ചടങ്ങുകളും നൃത്തനാടകവും നടന്നു. ഫോട്ടോ . താമരക്കുളം നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിൽ അശ്വതി ഉത്സവത്തിൻെറ ഭാഗമായി ഞായറാഴ്ച നടന്ന കെട്ടുകാഴ്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
