Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:34 AM IST Updated On
date_range 4 April 2022 5:34 AM ISTവ്യാസജയന്തി ആഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: വ്യാസ മഹാസഭയുടെ നേതൃത്വത്തിൽ വ്യാസ ജയന്തി ആഘോഷം സംഘടിപ്പിച്ചു. പുറക്കാട് പുത്തൻനട ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആഘോഷ പരിപാടി സംസ്ഥാന പ്രസിഡന്‍റ് കെ.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗിന്നസ് ബുക്കിൽ ഇടംനേടിയ നീന്തൽ താരം ഡോൾഫിൻ രതീഷിനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവയിൽ ഇടം നേടിയ അമൽ കൃഷ്ണൻ എന്നിവരെയും ആദരിച്ചു. ഇതോടൊപ്പം മുതിർന്ന പൗരന്മാരെ സംസ്ഥാന ഉപദേശക സമിതി അധ്യക്ഷൻ വി.സി. റാം മോഹൻ, സംസ്ഥാന സെക്രട്ടറി അജിത്ത് മാങ്ങാടൻസ് എന്നിവർ ചേർന്ന് ആദരിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വിജയൻ നളന്ദ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ പ്രദീപ് തോപ്പിൽ, ട്രഷറർ കെ. കനകേശ്വരൻ, ജില്ല പ്രസിഡന്‍റ് ജി. പരമേശ്വരൻ, സംസ്ഥാന വൈസ് ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story