Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബജറ്റ്​: അരൂർ...

ബജറ്റ്​: അരൂർ പഞ്ചായത്തിനുമുന്നിൽ സമരം നടത്തുമെന്ന് കോൺഗ്രസ്

text_fields
bookmark_border
അരൂർ: പട്ടികജാതിക്കാർക്കും അംഗപരിമിതർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ പഞ്ചായത്ത് ബജറ്റ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.കെ. മനോഹരൻ. അംഗപരിമിതർക്ക് അരൂരിലെ പ്രധാനകേന്ദ്രങ്ങളിൽ പെട്ടിക്കടകൾ സ്ഥാപിച്ചുകൊടുക്കണമെന്നുള്ള പ്രതിപക്ഷത്തി‍ൻെറ ആവശ്യം പരിഗണിച്ചില്ല. ബസ് സ്റ്റോപ്പുകളിലെങ്കിലും കംഫർട്ട് സ്റ്റേഷനുകൾ നിർമിച്ചു കൊടുക്കണമെന്നുള്ള ആവശ്യം ഈ ബജറ്റിലും പരിഗണിച്ചില്ല. പേ വിഷബാധക്കെതിരായ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് അരൂർ പഞ്ചായത്ത് ശേഖരിച്ച് സൂക്ഷിക്കണമെന്നുള്ള ആവശ്യത്തിനും നടപടിയില്ല. അരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്രവാഹനവും ഐസ് ബോക്സും നൽകാമെന്ന് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളെക്കൊണ്ട് ടൂ വീലർ ഷോറൂമിൽനിന്ന് 200 രൂപയുടെ മുദ്രപത്രം വാങ്ങിപ്പിച്ച്‌ 30,000 രൂപയും അടപ്പിച്ചശേഷം പദ്ധതിയിൽനിന്ന് പഞ്ചായത്ത് പിന്മാറിയതിനെതിരെ മത്സ്യത്തൊഴിലാളികളെയും പങ്കെടുപ്പിച്ച്​ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും വി.കെ. മനോഹരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story