Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുണാകര ഗുരുവി‍െൻറ...

കരുണാകര ഗുരുവി‍െൻറ ജന്മഗൃഹം ലോക തീർഥാടനകേന്ദ്രമാകും -സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

text_fields
bookmark_border
കരുണാകര ഗുരുവി‍ൻെറ ജന്മഗൃഹം ലോക തീർഥാടനകേന്ദ്രമാകും -സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുറവൂർ: ചന്തിരൂരിൽ ഉയരാൻപോകുന്ന കരുണാകര ഗുരുവി‍ൻെറ ജന്മഗൃഹ സമുച്ചയം ലോകത്തി‍ൻെറ തീർഥാടന കേന്ദ്രമാകുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമത്തിലെ 23ാമത് നവഒലി ജ്യോതിർദിനത്തി‍ൻെറ ആഘോഷ പരിപാടികളോടനുബന്ധിച്ച് ജന്മഗൃഹത്തിൽ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊട്ടടുത്ത് ജീവിച്ചിട്ടും ലോകത്തെ നന്മയിലേക്ക് നയിക്കാൻ വന്ന ഗുരുക്കന്മാരെ മനസ്സിലാക്കാന്‍ സാധിക്കാതെപോയ സമകാലികരുടെ ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം പ്രസിഡന്‍റ്​ സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ്​ സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി ജനനന്മ, സ്വാമി ജ്യോതിചന്ദ്രൻ, സ്വാമി തനിമോഹനൻ, സ്വാമി ജനസമ്മതൻ, ജനനി പൂജ, ജനനി വിജയ, ജനനി നിത്യരൂപ, ജനനി അനുകമ്പ, ജനനി തേജസ്വി, ജനനി പൗർണമി, എ. അബൂബക്കര്‍, രവി രമണന്‍, റെജി പുരോഗതി, അജയകുമാര്‍, നിമിഷ ബൈജു, മിത്രാത്മജന്‍, മംഗളവല്ലി എന്നിവർ സംസാരിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാനസുധയില്‍ പി.ജി. രവീന്ദ്രൻ, രമണൻ, ഗായത്രി രാജഗോപാല്‍ അഞ്ജന, ഗുരുചന്ദ്രിക, സുനില്‍ കുമാര്‍ വി, പ്രിയംവദ, ജനവത്സ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിനെയും ആദരിച്ചു. പി.ജി. രവീന്ദ്രൻ സ്വാഗതവും വി. അജിത് കുമാര്‍ നന്ദിയും പറഞ്ഞു. പടം: ശാന്തിഗിരി നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ചന്തിരൂര്‍ ആശ്രമത്തില്‍ നടന്ന ഏകദിന സത്സംഗത്തിന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരി തെളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story