Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടൽപാലത്തിൽ സിനിമ...

കടൽപാലത്തിൽ സിനിമ ഷൂട്ടിങ്​; താൽക്കാലിക തട്ടുതകർന്ന്​ നാലുപേർ കുടുങ്ങി

text_fields
bookmark_border
ആലപ്പുഴ: ബീച്ചിലെ പഴയകടൽപാലത്തിൽ സിനിമ ചിത്രീകരണം നടത്തുന്നതിന്​ നിർമിച്ച താൽക്കാലിക തട്ട്​ തിരയിൽപെട്ട്​ തകർന്ന്​ കാമറമാൻ ഉൾപ്പെടെ നാലുപേർ കുടുങ്ങി. ഒറ്റപ്പാലം സ്വദേശി അഭിഷേക്, വയനാട് സ്വദേശി ബബുൽ, ആലപ്പുഴക്കാരായ ബേബി, വിജേഷ് എന്നിവരാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാത്രി 9.40നായിരുന്നു സംഭവം. ശക്തമായ തിരയിൽപെട്ട് കരയിലേക്ക് നീങ്ങാനാകാതെ, പാലത്തിലെ കമ്പിയിലും മറ്റും തൂങ്ങിക്കിടന്ന ഇവരെ കോസ്റ്റൽ വാർഡൻമാരും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ്​ രക്ഷപ്പെടുത്തിയത്​. രാത്രിയിൽ വെളിച്ചമില്ലാതിരുന്നത്​ രക്ഷാപ്രവർത്തനത്തിന്​ തടസ്സമായി. വർഷങ്ങളായി ദ്രവിച്ച പഴയകടൽപാലത്തിൽ താൽക്കാലികമായി തട്ടുണ്ടാക്കി അതിൽനിന്നാണ് കടപ്പുറത്തെ രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. ശക്തമായ തിരയിൽ തട്ടിന്​ കേടുപാടുകളുണ്ടായി. ഇവർ തിരികെ കരയിലേക്ക്​ പോകാനാകാതെ കാമറയും മറ്റുപകരണങ്ങളുമായി കുടുങ്ങുകയായിരുന്നു. പിന്നീട്​ പൊന്തുവള്ളം, ലൈഫ് ബോയ എന്നിവ ഉപയോഗിച്ചാണ്​ അപകടത്തിൽപെട്ടവരെ കരക്കെത്തിച്ചത്​. തുറമുഖവകുപ്പി‍ൻെറ അനുമതിയോടെ ഒരാഴ്ചയായി ആന്‍റണി വർഗീസ്​ നായകനായ 'ലൈല' എന്ന സിനിമയുടെ ചിത്രീകരണമാണ്​ ആലപ്പുഴ ബീച്ചിലും പരിസരത്തും നടക്കുന്നത്​. എന്നാൽ, പൊലീസി‍ൻെറ അനുമതി തേടിയിട്ടില്ലെന്നാണ്​ വിവരം. സൗത്ത് സി.ഐ എസ്. അരുൺ, ടൂറിസം പൊലീസ്​ എസ്.ഐ പി. ജയറാം, പൊലീസുകാരായ ബിജു വിൻസെന്‍റ്​, കോസ്റ്റൽ വാർഡൻമാരായ രഞ്ജിത്ത്, റോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story