Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:35 AM IST Updated On
date_range 3 April 2022 5:35 AM ISTകാടുപിടിച്ച് വൈദ്യുതി പോസ്റ്റുകള്‍; വഴിവിളക്ക് തെളിയുന്നില്ല
text_fieldsbookmark_border
അമ്പലപ്പുഴ: വൈദ്യുതി പോസ്റ്റുകൾ വള്ളിപടര്‍പ്പുകളില്‍ കാടുപിടിച്ച് വഴിവിളക്കുകൾ തെളിയുന്നില്ല. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി മാമൂട് ജങ്ഷന് തെക്ക് ചെറുതുരുത്തി മടക്കശ്ശേരിൽ റോഡിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് ഒരു വർഷമായി തെളിയാതെ കിടക്കുന്നത്. അഞ്ചോളം വൈദ്യുതി പോസ്റ്റുകളാണ് ഇവിടെയുള്ളത്. ഇവയെല്ലാം കാടുപിടിച്ചു. റോഡിന്‍റെ ഇരുവശത്തും സമീപത്തെ പാടശേഖരത്തിന് അരികിലുമായി താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ റോഡ്. ഇഴജന്തുക്കളുടെ ശല്യം കൂടുതലാണ്. വഴിവിളക്കുകൾ തെളിയാത്തതിനാൽ രാത്രി ഭീതിയോടെയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. വഴിവിളക്കുകൾ തെളിയിക്കാൻ കെ.എസ്.ഇ.ബിയിൽ പണമടച്ചിട്ടുണ്ടെന്നാണ് നാട്ടുകാരോട് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. എന്നാൽ, ഒരു വർഷമായിട്ട് പ്രദേശത്തെ വഴിവിളക്കുകളൊന്നും തെളിഞ്ഞിട്ടില്ല. അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (ചിത്രം....വള്ളിപ്പടര്‍പ്പുകള്‍കൊണ്ട് മൂടിയ വൈദ്യുതി പോസ്റ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
