Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം സിവിൽ...

കായംകുളം സിവിൽ സ്​റ്റേഷൻ വളപ്പ് മാലിന്യകേന്ദ്രം

text_fields
bookmark_border
കായംകുളം സിവിൽ സ്​റ്റേഷൻ വളപ്പ് മാലിന്യകേന്ദ്രം
cancel
കായംകുളം: സർക്കാർ ഓഫിസുകളുടെ സംഗമസ്ഥാനമായ സിവിൽ സ്​റ്റേഷൻ വളപ്പ് മാലിന്യകേന്ദ്രമായി. മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തതാണ് വളപ്പ് മാലിന്യക്കൂമ്പാരമാകാൻ കാരണം. പ്ലാസ്​റ്റിക് മാലിന്യം ഇടക്കിടെ കത്തിക്കുന്നത് പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്നു. എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ച്, ജോയന്‍റ്​ ആർ.ടി ഓഫിസ്, കയർ പ്രോജക്ട്​ ഓഫിസ്, കൃഷി ഓഫിസ്, ഓണാട്ടുകര വികസന ഏജൻസി, ലേബർ ഓഫിസ്, മുൻസിഫ് കോടതി തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ എത്തുന്നവരും ഉദ്യോഗസ്ഥരും വലിച്ചെറിയുന്ന മാലിന്യമാണ് പാർക്കിങ്​ കേന്ദ്രത്തോട് ചേർന്നുകിടക്കുന്നത്. മഴ പെയ്തതോടെ ഭക്ഷണാവശിഷ്ടങ്ങൾ അടക്കം ചീഞ്ഞ്​ ദുർഗന്ധം വമിക്കുന്ന സ്ഥിതിയായി. സിവിൽ സ്റ്റേഷനിൽ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ചിത്രം: APLKY1CIVIL കായംകുളം മിനി സിവിൽ സ്​റ്റേഷൻ വളപ്പിൽ കുന്നുകൂടിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story