Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വകാര്യ ബസുടമകള്‍...

സ്വകാര്യ ബസുടമകള്‍ വഞ്ചനദിനം ആചരിച്ചു

text_fields
bookmark_border
ആലപ്പുഴ: സ്വകാര്യബസ് മേഖലയോട് സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനദിനം ആചരിച്ചു. ബസുകളില്‍ കരിങ്കൊടി കെട്ടിയും പോസ്റ്ററുകൾ പതിച്ചുമായിരുന്നു ദിനാചരണം. വിദ്യാർഥികളുടെ സൗജന്യനിരക്കുകള്‍ കാലോചിതമായി പരിഷ്കരിക്കുക, മിനിമം ചാർജ്​ 12 രൂപയാക്കുക, കോവിഡ് കാലത്തെ നഷ്ടം നികത്താന്‍ നികുതിയിളവ് അനുവദിക്കുക, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങിയ രംഗങ്ങളില്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കുക, അനുദിനം വര്‍ധിച്ചുവരുന്ന ഇന്ധന-അനുബന്ധ ചെലവുകളുടെ വര്‍ധന പരിഹരിക്കാന്‍ ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളാണ്​ ബസുകളില്‍ പതിച്ചത്​. സമരത്തിന്​ കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലീം, ടി.പി. ഷാജിലാല്‍, സുനീര്‍, റിനു സഞ്ചാരി, ബിനു ദേവിക എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story