Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'മൈതാനം നിറക്കൽ' നാളെ

'മൈതാനം നിറക്കൽ' നാളെ

text_fields
bookmark_border
മാന്നാർ: ലീസ് സ്​പോർട്സ് ഹബ്​ മൈതാനം നിറക്കൽ പരിപാടി സംഘടിപ്പിക്കുന്നു. കായികവിനോദങ്ങളിൽനിന്ന്​ അകന്ന് മൊബൈൽ ഗെയിമുകളിൽ ഏർപ്പെട്ട്​ വീട്ടിലൊതുങ്ങുന്ന കുട്ടികളിൽ കായികമായി കഴിവുള്ളവരെ മൈതാനത്തേക്ക്​ ആകർഷിക്കുകയെന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്​. ഞായറാഴ്ച രാവിലെ ആറുമുതൽ രാത്രി 11വരെയാണ് നടക്കുന്നത്. കുട്ടികൾ, സ്ത്രീകൾ, വിദ്യാർഥികൾ, പ്രായമുള്ളവർ തുടങ്ങി ഏവർക്കും സൗജന്യമായി ലീസ് സ്​പോർട്സ് ഹബ്​ മാന്നാറിൽ ഒരുക്കിയ ടർഫ് കോർട്ടിൽ ഫുട്​ബാൾ, ക്രിക്കറ്റ് എന്നിവ കളിക്കാൻ അന്ന്​ അവസരം ലഭിക്കും. പങ്കെടുക്കാൻ ശനിയാഴ്ച പേര്, വയസ്സ്​ എന്നിവ വാട്സ്ആപ്​ ചെയ്ത്​ രജിസ്ട്രേഷൻ നടത്തി കോർട്ടിൽ എത്തേണ്ട സമയം അറിയണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9048228100. സെക്രട്ടറി ജോബി എബ്രഹാം, എബു തോമസ്, എബിച്ചൻ, അജോ, ചന്ദു കെ. നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story