Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:30 AM IST Updated On
date_range 2 April 2022 5:30 AM ISTശാന്തിഭവൻ രജതജൂബിലി ആഘോഷം നാളെ
text_fieldsbookmark_border
മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യും അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവൻ സർവോദയ പങ്കുവെക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ രജതജൂബിലി ആഘോഷവും പുതുതായി നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന് ബ്രദർ മാത്യു ആൽബിൻ, കമാൽ എം. മാക്കിയിൽ, ഹേമലാൽ, സാബു സാഫല്യം, പി.വി. ആന്‍റണി, അപ്പച്ചൻ കൈനകരി, ജോൺസൺ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30 ന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ ആശീർവാദം നടത്തും. 11 ന് ആലപ്പി രമണൻ ഒറ്റയാൾ കഥാപ്രസംഗം അവതരിപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. ബ്രദർ മാത്യു ആൽബിന്‍റെ ആത്മകഥ 'മാനസാന്തരത്തിന്‍റെ കനൽവഴികൾ' രാജീവ് ആലുങ്കൽ പുന്നപ്ര ജ്യോതികുമാറിന് നൽകി പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story