Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:29 AM IST Updated On
date_range 2 April 2022 5:29 AM ISTകഞ്ഞിക്കുഴിയില്‍ മുല്ലപ്പൂ സംഭരണകേന്ദ്രം; ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
288 ഗ്രൂപ്പുകളാണ് മുല്ലകൃഷി നടത്തുന്നത് ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുല്ലപ്പൂ സംഭരണകേന്ദ്രം സജ്ജമായി. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ എട്ടിന് എസ്.എന്‍ കോളജിന് സമീപത്തെ പച്ചക്കറി സംഭരണ-വിപണന കേന്ദ്രത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിചെയ്ത മുല്ലപ്പൂക്കള്‍ സംഭരിക്കാനാണ് സംഭരണകേന്ദ്രം ആരംഭിക്കുന്നത്. ഓരോ വാര്‍ഡില്‍നിന്ന് മുല്ലപ്പൂ ശേഖരിച്ച് സംഭരണ കേന്ദ്രത്തില്‍ എത്തിക്കും. പിന്നീട് ആവശ്യാനുസരണം ഇവ വിപണനം ചെയ്യും. 18 വാര്‍ഡുകളിലായി 288 ഗ്രൂപ്പുകളാണ് മുല്ലകൃഷി നടത്തുന്നത്. 1300 ചെടികള്‍ വീതം ഓരോ ഗ്രൂപ്പും കൃഷി ചെയ്യുന്നുണ്ട്. ആകെ 1670 തൊഴില്‍ ദിനങ്ങള്‍ വിനിയോഗിച്ചു. കഞ്ഞിക്കുഴി 1145 -ാം നമ്പര്‍ സഹകരണ സംഘമാണ് പൂക്കള്‍ സംഭരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മുല്ലപ്പൂ സംഭരണകേന്ദ്രം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഗീത കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാറും അറിയിച്ചു. മദ്യനയം: കലക്ടറേറ്റ് ധർണ ഇന്ന് ആലപ്പുഴ: മദ്യനയത്തിനെതിരെ കേരള സർവോദയ മണ്ഡലം, മിത്രമണ്ഡലം, മദ്യ നിരോധന സമിതി, ഗാന്ധിയൻ കൂട്ടായ്‌മ എന്നിവയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ജില്ല പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്. സുധീർ, ബേബി പാറക്കാടൻ, ജി. മുകുന്ദൻ പിള്ള, രാജു പള്ളിപ്പറമ്പിൽ, ബാലചന്ദ്രൻ തോട്ടപ്പള്ളി, ഉമ്മൻ ജെ. മെടാരം, എം.ഡി സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story