Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:29 AM IST Updated On
date_range 2 April 2022 5:29 AM ISTകോവിഡ് പ്രതിരോധം: വിമുഖത പാടില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsbookmark_border
ആലപ്പുഴ: കോവിഡ് രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്സിന്‍ സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. 60 വയസ്സ് കഴിഞ്ഞവരും കോവിഡ് ചികിത്സ-പ്രതിരോധ നടപടികളുടെ മുന്‍നിരപ്രവര്‍ത്തകരും കരുതല്‍ ഡോസ് (മൂന്നാമത്തെ ഡോസ്) വാക്സിന്‍ എടുക്കണം. 15 വയസ്സുകഴിഞ്ഞ കുട്ടികളില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ഉടനെടുക്കണം. 12 മുതല്‍ പ്രായമുള്ള കുട്ടികള്‍ പരീക്ഷ കഴിയുന്ന മുറക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. എന്തെങ്കിലും കാരണത്താല്‍ ഇതുവരെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരും ഉടന്‍ വാക്‌സിന്‍ എടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ദേവികുളങ്ങരയില്‍ ഉത്സവച്ചന്ത ആരംഭിച്ചു ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ഉത്സവച്ചന്ത ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങള്‍ ഉൽപാദിപ്പിച്ച നാടന്‍ ജൈവ പച്ചക്കറികളാണ് ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ചന്തയില്‍ വിപണനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സൻ ഇന്ദിര ബായി അധ്യക്ഷത വഹിച്ചു. പരിപാടികൾ ഇന്ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാൾ: ലോക ഓട്ടിസം ദിനാചരണം ജില്ലതല ഉദ്ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി -രാവിലെ 9.30 പള്ളാത്തുരുത്തി ഇളങ്കാവ് ഭഗവതിക്ഷേത്രം: തിരുവാതിര ഉത്സവം. കൊടിയേറ്റ് -രാവിലെ 10.45 ചമ്പക്കുളം എസ്.എച്ച് യു.പി സ്കൂൾ: ശതാബ്ദിയാഘോഷം. സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -ഉച്ച.2.30 അമ്പലപ്പുഴ താലൂക്ക് ഓഫിസ്: അമ്പലപ്പുഴ താലൂക്ക് വികസനസമിതി യോഗം -രാവിലെ 10.30 ചേർത്തല എസ്.എൻ കോളജിനുസമീപം: കഞ്ഞിക്കുഴി പഞ്ചായത്ത് മുല്ലപ്പൂസംഭരണ കേന്ദ്രം ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -രാവിലെ 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story