Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:46 AM IST Updated On
date_range 1 April 2022 5:46 AM ISTജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
ആറാട്ടുപുഴ: വനിത ശിശു വികസന വകുപ്പിന്‍റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വൈദ്യുതിത്തൂൺ തകർത്തശേഷം പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന മുതുകുളം ശിശുവികസന ഓഫിസർ എൽ. ലക്ഷ്മി, ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കായംകുളം-കാർത്തികപ്പള്ളി റോഡിൽ മുതുകുളം തട്ടാരുമുക്കിന് തെക്കുവശത്തായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
