Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:42 AM IST Updated On
date_range 1 April 2022 5:42 AM ISTമുതുകുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് പാർപ്പിട-വ്യവസായ മേഖലക്ക് ഊന്നൽ
text_fieldsbookmark_border
ആറാട്ടുപുഴ: പാർപ്പിട, വ്യവസായ മേഖലക്ക് മുൻഗണന നൽകുന്ന മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷത വഹിച്ചു. 74,97,77,409 രൂപ വരവും 74,20,89,000 ചെലവും 76,88,409 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. പാർപ്പിട മേഖലക്ക് 98 ലക്ഷവും വ്യവസായ മേഖലയിൽ വനിതകൾക്ക് സ്വയംതൊഴിൽ, കയർ മേഖലയുടെ വികസനം എന്നിവ ഉള്‍പ്പെടെ 42 ലക്ഷവും ആരോഗ്യമേഖലക്ക് 50 ലക്ഷവും നീക്കിവെച്ചു. പശ്ചാത്തല മേഖലയുടെ വികസനത്തിന് 1.30 കോടിയും വകയിരുത്തി. പട്ടികജാതി/ പട്ടികവര്‍ഗ ക്ഷേമത്തിന് 1.40 കോടി, ശുചിത്വം, മാലിന്യസംസ്കരണത്തിന് 82,32,000 രൂപയും സേവന മേഖലക്ക് 1.16 കോടിയും നീക്കിവെച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി വാങ്ങിയ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ് നിർമിക്കുന്നതിന് 44 ലക്ഷം രൂപയും കാര്‍ഷിക-ക്ഷീര വികസന മേഖലക്ക് 52 ലക്ഷം രൂപയും അനുവദിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും ബജറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story