Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTമുൻ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത് ഡി.ഐ.ജി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: മുൻ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന പരാതി ഡി.ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ചിലർ സംഘം ചേർന്ന് 75 വയസ്സുള്ള അർബുദ ബാധിതനായ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ പല്ല് അടിച്ചുതെറിപ്പിക്കുകയും ഇടത് വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്തിട്ടും അക്രമികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം അറിയിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ മുറി സ്വദേശി ബഷീറുദ്ദീൻ ലബ്ബയുടെ പരാതിയിലാണ് നടപടി. മകനെ ആക്രമിച്ച കേസിൽ വസ്തുതകൾ അന്വേഷിക്കാനാണ് പരാതിക്കാരൻ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് സമീപത്തെത്തിയപ്പോൾ മകനെ ആക്രമിച്ചവർ പരാതിക്കാരനെയും മർദിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ചികിത്സ രേഖകൾ പരാതിക്കാരൻ ഹാജരാക്കി. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് പൊലീസ് കമീഷണർ പരാതിക്കാരനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് കമീഷനിൽ സമർപ്പിച്ചത്. പരാതിക്കാരന്റെ വാരിയെല്ലിൽ ചവിട്ടിയതിനോ പല്ല് ഇടിച്ചുതെറിപ്പിച്ചതിനോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. 2021 സെപ്റ്റംബർ 18 ന് വൈകീട്ട് 7.50 നും 8.30നുമിടക്കുള്ള സി.സി ടി. വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമീഷണറെ താക്കീത് ചെയ്ത കമീഷൻ വ്യക്തമായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ജാഗ്രതയോടെ വേണം സമർപ്പിക്കേണ്ടതെന്നും ഉത്തരവിൽ പറഞ്ഞു. സ്റ്റേഷൻ പരിസരത്ത് നടന്ന സംഭവമായിട്ടും ലാഘവത്തോടെ പരാതി കൈകാര്യം ചെയ്ത സ്റ്റേഷൻ ഹൗസ് ഓഫിസറെയും കമീഷൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story