Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം നഗരസഭ കൗൺസിലർ...

കായംകുളം നഗരസഭ കൗൺസിലർ ഷീബ ഷാനവാസ് സത്യപ്രതിജ്ഞ ചെയ്തു; പ്രതിഷേധവുമായി യു.ഡി.എഫ്

text_fields
bookmark_border
കായംകുളം നഗരസഭ കൗൺസിലർ ഷീബ ഷാനവാസ് സത്യപ്രതിജ്ഞ ചെയ്തു; പ്രതിഷേധവുമായി യു.ഡി.എഫ്
cancel
കൗൺസിലിൽ ഇടതു മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമായി കായംകുളം: കോടതി ഇടപെടലിൽ കൗൺസിലറായ ഇടതു മുന്നണിയിലെ ഷീബ ഷാനവാസ് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് രഹസ്യമാക്കിയതിൽ യു.ഡി.എഫ്​ പ്രതിഷേധിച്ചു. കായംകുളം മുൻസിഫ് കോടതിയിൽ നൽകിയ ഹരജിയിലാണ് കോൺഗ്രസ് കൗൺസിലർ നസീമയുടെ വിജയം അസ്ഥിരപ്പെടുത്തി ഷീബയെ വിജയിയായി പ്രഖ്യാപിച്ചത്. ഒരു വോട്ടിനായിരുന്നു 39ാം വാർഡിൽ നസീമ വിജയിച്ചത്. ഇതിനെതിരെ ഷീബ നൽകിയ ഹരജിയിൽ കോടതി ടെൻഡർ വോട്ടുകൂടി പരിഗണിച്ചതോടെ ഇരുവരും തുല്യനിലയിലായി. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക് ഭാഗ്യം അനുകൂലമാകുകയായിരുന്നു. ചേംബറിൽ ചെയർപേഴ്സൻ പി. ശശികല മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ 44 അംഗ കൗൺസിലിൽ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചുവെന്നതാണ് നേട്ടം. അംഗബലം 23 ആയി ഉയർന്നു. യു.ഡി.എഫിന്‍റേത്​ 17 ആയി കുറഞ്ഞു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുണ്ട്. ഒരാൾ സ്വതന്ത്ര നിലപാടിലാണ്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങ് രഹസ്യമാക്കിയതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് യോഗത്തിന് എത്തിയത്. ചെയർപേഴ്സണ് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. കോടതി നറുക്കിട്ട് വിജയിയായി പ്രഖ്യാപിച്ച കൗൺസിലറെ രഹസ്യമായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞ ചെയ്ത പുതിയ കൗൺസിലറെ യോഗത്തിൽ പങ്കെടുപ്പിക്കാതെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിച്ചു. മേൽകോടതിയിൽ നടക്കുന്ന കേസിൽ സത്യപ്രതിജ്ഞ ചെയ്തതായി വരുത്തി തീർക്കാനുള്ള നാടകമായിരുന്നു ഇതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. ചിത്രം: APLKY4NAGARASABHA കായംകുളം നഗരസഭ കൗൺസിലറായി ഷീബ ഷാനവാസ് ചെയർപേഴ്സൻ പി. ശശികല മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു 2. APLKY4NAGARASABHAUDF കായംകുളം നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story