Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോസ്റ്റർ പതിച്ച്​...

പോസ്റ്റർ പതിച്ച്​ അപമാനിക്കുന്നെന്ന്​ പട്ടികജാതി-വർഗ കോളനി അസോസിയേഷൻ

text_fields
bookmark_border
ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ അറവുകാട് പട്ടികജാതി-വർഗ കോളനിവാസികളെയും തങ്ങളെയും സി.പി.എം ബ്രാഞ്ച് കമ്മിറ്റിയും വാർഡ് മെംബറും ചേർന്ന് അപമാനിക്കുന്നെന്ന് കോളനി അസോസിയേഷൻ ഭാരവാഹികൾ. കോളനിക്കാരെല്ലാം വികസന വിരോധികളാണെന്നും ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പലയിടത്തും പതിച്ച് സമൂഹത്തിന്​ മുന്നിൽ അവഹേളിക്കുകയാണെന്ന് അസോസിയേഷൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണത്തിലെ ക്രമക്കേട്​ അസോസിയേഷൻ ചോദ്യം ചെയ്തിരുന്നു. മുമ്പ്​ കാന നിർമിച്ചതിലെ അപാകങ്ങളും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഹരിച്ചില്ല. സി.പി.എം അറവുകാട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും മറ്റ്​ ഭാരവാഹികൾക്കുമെതിരെ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്ന്​ അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്‍റ്​ സി.സി. ദിനേശൻ, വൈസ് പ്രസിഡന്‍റ്​ കെ. ലക്ഷ്മി, സെക്രട്ടറി അഭിലാഷ് പുന്നപ്ര, ട്രഷറാർ കെ. ഓമന, ജി. തങ്കച്ചൻ, രാധാ വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ആദ്യ തൊഴിലാളി സംഘടന: നൂറാം വാർഷികാഘോഷത്തിന്​ ഇന്ന് സമാപനം ആലപ്പുഴ: തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങൾ വ്യാഴാഴ്ച സമാപിക്കും . രാവിലെ 10ന് ആലപ്പുഴ വാടപ്പുറം ബാവ നഗറിൽ (സുഗതൻ സ്മാരകം) നടക്കുന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്‍റ്​ ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ, യൂനിയൻ നേതാക്കളായിരുന്ന വാടപ്പുറം ബാവ, കെ.വി. പത്രോസ് അനുസ്‌മരണ പ്രഭാഷണം നടത്തും. വൈകീട്ട് ആറിന്​ ചേരുന്ന സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story