Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആർദ്രകേരളം പുരസ്​കാര...

ആർദ്രകേരളം പുരസ്​കാര നിറവില്‍ ജില്ല പഞ്ചായത്ത്

text_fields
bookmark_border
ആർദ്രകേരളം പുരസ്​കാര നിറവില്‍ ജില്ല പഞ്ചായത്ത് സംസ്ഥാനത്ത്​ രണ്ടാം സ്ഥാനം ആലപ്പുഴ: ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാറി‍ൻെറ ആർദ്രകേരളം പുരസ്കാരം നേടി ജില്ല പഞ്ചായത്ത്​. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല പഞ്ചായത്തായാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. അഞ്ച്​ ലക്ഷം രൂപയാണ്​ സമ്മാനത്തുക. നവകേരള കർമ പദ്ധതിയുടെ ഭാഗമായ ആർദ്ര മിഷ‍ൻെറ പ്രവർത്തനങ്ങൾക്ക് ജില്ല പഞ്ചായത്ത് വലിയ പ്രാധാന്യം നൽകിയിരുന്നു. മാവേലിക്കരയിലെയും ചെങ്ങന്നൂരിലെയും ജില്ല ആശുപത്രികൾ, ജില്ല ആയുർവേദ ആശുപത്രി, ജില്ല ഹോമിയോ ആശുപത്രി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. സാന്ത്വന പരിചരണ പരിപാടികൾ, പ്രതിരോധ കുത്തിവെപ്പുകൾ, വാർഡ് തലത്തിലെ പ്രവർത്തനങ്ങൾ എന്നിവയും കണക്കിലെടുത്തു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനുമായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാവേലിക്കര ജില്ല ആശുപത്രിക്ക് മൂന്നു കോടിയും ചെങ്ങന്നൂര്‍ ജില്ല ആശുപത്രിക്ക് 1.2 കോടിയും ജില്ല ആയൂര്‍വേദ ആശുപത്രിക്ക് ഒരു കോടിയും ജില്ല ഹോമിയോ ആശുപത്രിക്ക് 50 ലക്ഷം രൂപയുമാണ് ജില്ല പഞ്ചായത്ത് നീക്കി വെച്ചത്. ആരോഗ്യ മേഖലയിൽ കൂട്ടായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. തദ്ദേശ സ്ഥാപന തലങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ആംബുലന്‍സുകള്‍ അനുവദിച്ചത് ആലപ്പുഴ ജില്ലയിലാണ്. ബ്ലോക്ക് -പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ നല്‍കിയിരുന്നു. ജില്ല പഞ്ചായത്ത് ആരംഭിച്ച ഹെൽപ്​ ഡെസ്‌ക് വഴി ടെലി മെഡിസിന്‍, ടെലി കൗണ്‍സലിങ്​, മരുന്നുകള്‍, ഭക്ഷണം എന്നിവ എത്തിച്ച് നല്‍കുകയും ക്വാറന്‍റീൻ സഹായം ഉള്‍പ്പെടെ ലഭ്യമാക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ മികച്ച പഞ്ചായത്തായി മാരാരിക്കുളം നോര്‍ത്ത് തെരഞ്ഞെടുക്കപ്പെട്ടു. പത്തിയൂര്‍, ആര്യാട് പഞ്ചായത്തുകള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story