Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTവിദേശമദ്യം സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ
text_fieldsbookmark_border
കോട്ടയം: ദേശീയ പണിമുടക്ക് ദിവസം വിൽപന നടത്താൻ സൂക്ഷിച്ച 20 കുപ്പി വിദേശമദ്യവുമായി ആനിക്കാട് സ്വദേശിയെ എക്സൈസ് പിടികൂടി. ആനിക്കാട് ഇളമ്പളിൽ പ്രസന്നനെയാണ് അസി. ഇൻസ്പെക്ടർ ഫിലിപ് തോമസും സംഘവും ചേർന്ന് പിടികൂടിയത്. 420 രൂപക്ക് ബിവറേജിൽനിന്ന് വാങ്ങുന്ന മദ്യം 550 രൂപക്കാണ് വിറ്റിരുന്നത്. ഡ്രൈഡേ ദിവസങ്ങളിലും മദ്യം ലഭിക്കാത്ത ദിവസവും അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പാമ്പാടിയിലെ എക്സൈസ് ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. 20 കുപ്പി വിദേശമദ്യമാണ് കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്‍റിവ് ഓഫിസർമാരായ പി.ബി. രാജീവ്, ജെക്സി ജോസഫ്, രഞ്ജിത് കെ.നന്ത്യാട്ട്, അനിൽ വേലായുധൻ, സിവിൽ എക്സൈസ് ഓഫിസർ അഖിൽ എസ്.ശേഖർ, വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീജമോൾ എന്നിവർ പങ്കെടുത്തു. അനധികൃത മദ്യവുമായി ചുമട്ടുതൊഴിലാളിയെ പിടികൂടി കോട്ടയം: കെ.സി.ബി.സിയുടെ ഹോളോഗ്രാം സ്റ്റിക്കർ പതിക്കാത്ത ഏഴ് കുപ്പി അനധികൃത ബിയറുമായി അയർക്കുന്നം വെയർഹൗസിലെ ചുമട്ടുതൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജുവിനെയാണ്(50) അറസ്റ്റ് ചെയ്തത്. ജോലിക്കുശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ട് വരുകയായിരുന്നു. നികുതി അടക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്തുകൊണ്ടുവന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി.എ. അശോക് കുമാറിന്‍റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീമും എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ ടീമും ചേർന്നാണ് പരിശോധന നടത്തിയത്. KTL Baiju ബൈജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story