Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTകുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണം ഇന്ന്
text_fieldsbookmark_border
അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണം ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ ചേരുന്ന പുരസ്കാര സമർപ്പണ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിശ്വകലാകേന്ദ്രം സി. ബാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും. സ്മാരകസമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷത വഹിക്കും. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാവിന്‍റെ തുള്ളൽ അവതരണവും നടക്കും. കലക്ടർ ഡോ. രേണുരാജ് മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, കരുമാടിക്കുട്ടൻ സ്മാരകസമിതി ചെയർമാൻ എ. ഓമനക്കുട്ടൻ, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, ജി. വേണുലാൽ, പഞ്ചായത്ത് അംഗം സുഷമ രാജീവ്, സ്മാരകസമിതി അംഗം കൈനകരി സുരേന്ദ്രൻ എന്നിവർ സംസാരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story