Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതോട്ടകത്ത്​...

തോട്ടകത്ത്​ മൂന്നുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ

text_fields
bookmark_border
തോട്ടകത്ത്​ മൂന്നുപേർക്ക് വെട്ടേറ്റ സംഭവം: മൂന്നുപേർ പിടിയിൽ വൈക്കം: തോട്ടകത്ത്​ മൂന്നുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർ പിടിയിൽ. ഉല്ലല സ്വദേശികളായ അഗ്രേഷ് (കണ്ണൻ -25), അഖിൽരാജ് (അപ്പു - 21), രഞ്ജിത്ത് (മമ്മൻ -25 ) എന്നിവരാണ് പിടിയിലായത്. കാപ്പ ചുമത്തി ജില്ലയിൽനിന്ന്​ പുറത്താക്കിയയാളാണ്​ അഗ്രേഷ്. ഇതിന്‍റെ കാലാവധി പൂർത്തിയാക്കി മടങ്ങിയെത്തിയതിനു പിന്നാ​ലെയാണ്​ ആക്രമ​ണം. ആളുമാറിയായിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന്​ പൊലീസ്​ പറയുന്നു. അഗ്രേഷും സംഘവും സഞ്ചരിച്ച കാർ റിവേഴ്​സ്​ എടുക്കുന്നതിനിടെ ബൈക്കിൽ തട്ടി. ഇതിനെച്ചൊല്ലി ഇവർ ബൈക്ക്​ യാത്രക്കാരനുമായി വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ വീട്ടിലേക്ക്​ മടങ്ങിയ അഗ്രേഷും സംഘവും വടിവാളുകളുമായി മടങ്ങിയെത്തി, ആളുമാറി മരംവെട്ട്​ തൊഴിലാളികളെ​ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. മരംവെട്ടുമായി ബന്ധപ്പെട്ട്​ ഉല്ലലയിൽ വാടകക്ക്​ താമസിക്കുന്ന പാലാ സ്വദേശിയായ സന്തോഷ്​, രാജേഷ്, അരുൺ എന്നിവർക്കാണ്​ പരിക്കേറ്റത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story