Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത വാഹന...

അനധികൃത വാഹന പാർക്കിങ്; അപകടം പതിവായി

text_fields
bookmark_border
തുറവൂർ: മദ്യഷാപ്പുകൾക്കു മുന്നിലെ അനധികൃത വാഹന പാർക്കിങ്ങിൽ അപകടം പതിവായി. പള്ളിത്തോട് ചാവടി റോഡിലെ കള്ളുഷാപ്പുകളുടെ മുന്നിലും അന്ധകാരനഴി-പത്മാക്ഷിക്കവല റോഡിലെ വിദേശമദ്യ ചില്ലറ വിൽപനശാലയുടെ മുന്നിലെ വാഹന പാർക്കിങ്ങുമാണ് അപകടങ്ങൾക്ക്​ വഴിവെക്കുന്നത്. കഴിഞ്ഞ ആഴ്ച ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ അഞ്ചോളം പേരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനൊപ്പം മദ്യപിച്ച്​ വാഹനങ്ങൾ ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്​. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും കുത്തിയതോട് പൊലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. വാഹന പാർക്കിങ്​ കാൽനടക്കാർക്കും ബുദ്ധിമുട്ട്​ ഉണ്ടാക്കുന്നുണ്ട്​. പത്മാക്ഷി കവലക്ക്​ പടിഞ്ഞാറുള്ള വിദേശമദ്യ വിൽപനശാലയുടെ മുന്നിലെ അവസ്ഥയും വ്യത്യസ്തമല്ല. വിദേശ മദ്യഷാപ്പിന് കിഴക്ക്​​ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടെങ്കിലും ലോട്ടറിക്കച്ചവടക്കാരും മത്സ്യക്കച്ചവടക്കാരും ഇവിടം കൈയടക്കുകയാണ്​. ഇത് ചോദ്യം ചെയ്താൽ ആക്രമിക്കുകയും ചെയ്യും. ഇവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​. പടം: പള്ളിത്തോട്-ചാവടി റോഡിൽ കള്ളുഷാപ്പിന് സമീപം അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story