Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:34 AM IST Updated On
date_range 30 March 2022 5:34 AM ISTകുടിശ്ശിക അനുവദിക്കണം -കെ.എസ്.എസ്.പി.യു
text_fieldsbookmark_border
കായംകുളം: പെൻഷൻകാരുടെ കുടിശ്ശിക ക്ഷാമാശ്വാസവും പെൻഷൻ പരിഷ്കരണ ഗഡുക്കളും അടിയന്തരമായി അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു ടൗൺ ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ. സോമനാഥൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.ആർ. മുരളീധരൻ, കെ. നാരായണൻ, എൻ. മാധവൻ പിള്ള, പ്രഫ. ബി. ജീവൻ, ആർ. രവീന്ദ്രനാഥൻ നായർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് എ. സുന്ദരേശൻ സംസ്ഥാന കൗൺസിലർ ഐ. ഹസ്സൻ കുഞ്ഞ്, കെ. രവീന്ദ്രക്കുറുപ്പ്, എ. ചന്ദ്രശേഖരൻ നായർ, എസ്. ലളിതമ്മ, കെ. രാജമ്മ, കെ.ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. മുരളീധരൻ (പ്രസി), ഐ. ഇസ്ഹാഖ് കുഞ്ഞ്, എസ്. ലളിതമ്മ, ജി. സുകുമാരിയമ്മ (വൈസ് പ്രസി), പൊടിയൻ കണ്ടല്ലൂർ (സെക്ര), ഐ. ഷറഫുദ്ദീൻ, കെ. നാരായണൻ, എ. രാമചന്ദ്രൻ പിള്ള (ജോ. സെക്ര), കെ.ആർ. മുരളീധരൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story