Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:32 AM IST Updated On
date_range 30 March 2022 5:32 AM ISTജോലി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മണ്ണഞ്ചേരി: കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയശേഷം ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. മലയാലപ്പുഴ കുന്നത്തൂർ വീട്ടിൽ ഗിരീഷ് കുമാറിനെയാണ് (47) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ മണ്ണഞ്ചേരി സ്വദേശി നൽകിയ പരാതിയിൽ കോഴഞ്ചേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. നഴ്സിങ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സമാന കുറ്റകൃത്യങ്ങൾ നേരത്തേയും നടത്തിയിട്ടുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, മണ്ണഞ്ചേരി എസ്.എച്ച്.ഒ പി.കെ. മോഹിത്, എസ്.ഐമാരായ കെ.ആർ. ജു, ടി.ഡി. നെവിൻ, എ.എസ്.ഐ മോഹൻകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. APL gireshkumar ഗിരീഷ്കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story