Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:32 AM IST Updated On
date_range 30 March 2022 5:32 AM ISTകെ-റെയിൽ: നടക്കുന്നത് വ്യാജ പ്രചാരണമെന്ന് സി.പി.എം
text_fieldsbookmark_border
ചെങ്ങന്നൂർ: വെണ്മണി പുന്തലയിൽ കെ-റെയിൽ പദ്ധതി വിശദീകരിക്കാനെത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയെന്ന വാർത്ത ശരിയല്ലെന്ന് ചെങ്ങന്നൂർ ഏരിയ കമ്മിറ്റി. പദ്ധതിയുടെ പാരിസ്ഥിതിക സർവേ മാത്രം നടക്കുന്ന സാഹചര്യത്തിൽ സ്വപ്നപദ്ധതിക്ക് തുരങ്കം വെക്കാൻ യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ട് ചെങ്ങന്നൂരിലും ശ്രമിക്കുകയാണ്. ഇതിനായി ഇവർ നുണകളാണ് പ്രചരിപ്പിക്കുന്നത്. യഥാർഥ വസ്തുതകൾ ബോധ്യപ്പെടുത്താൻ സി.പി.എം പ്രവർത്തകരും ജനപ്രതിനിധികളും പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ നേരിൽ കണ്ടുവരുകയാണ്. ഇതിന്‍റെ ഭാഗമായാണ് പുന്തലയിലും ഗൃഹസന്ദർശനം നടത്തുന്നത്. എന്നാൽ, ചില പ്രദേശവാസികളുടെ പ്രതികരണം മാത്രം ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ഇത്തരത്തിൽ പ്രവർത്തകരെയും ജനപ്രതിനിധികളെയും അപമാനിക്കാൻ ശ്രമിക്കുന്നതിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇത്തരം വ്യാജ പ്രചാരണം ജനം തള്ളിക്കളയുമെന്നും ഏരിയ സെക്രട്ടറി എം. ശശികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story