Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇനി...

ഇനി പരീക്ഷച്ചൂടിലേക്ക്​...

text_fields
bookmark_border
പ്ലസ്​ ടു​​വിന്​ 22400, എസ്​.എസ്​.എൽ.സിക്ക്​ 22345 വിദ്യാർഥികൾ ആലപ്പുഴ: കോവിഡ്​ പ്രതിസന്ധിയെ മറികടന്ന്​ വിദ്യാർഥികൾ ഇനി പരീക്ഷച്ചൂടിലേക്ക്. ബുധനാഴ്ചയാണ്​ പ്ലസ് ​ടു പരീക്ഷക്ക്​ തുടക്കം. വിദ്യാർഥികൾ പരീക്ഷഹാളിലേക്ക്​ പോകാൻ മണിക്കൂറുകൾ മാത്രമാണ്​​ ശേഷിക്കുന്നത്​. ജില്ലയിൽ പ്ലസ് ​ടുവിന്​ 22,400 പേരും എസ്​.എസ്​.എൽ.സിക്ക്​ 22,345 പേരുമാണ്​ ഇക്കുറി പരീക്ഷയെഴുതുന്നത്​. 121 കേന്ദ്രങ്ങളിലാണ്​ പ്ലസ് ​ടു പരീക്ഷ. 21 കേ​ന്ദ്രത്തിലായി 1750 വി.എച്ച്​.എസ്​.ഇ വിദ്യാർഥികളും പരീക്ഷയെഴുതും. ഏപ്രിൽ 26ന്​ പ്ലസ്​ ടു പരീക്ഷ അവസാനിക്കും. ചോദ്യക്കടലാസുകൾ ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്​. തരംതിരിച്ച്​ ഉപജില്ല പരിധിയിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്​. പരീക്ഷദിവസം രാവിലെ ഡി.ഇ.ഒ ഓഫിസ്​ ഉദ്യോഗസ്ഥൻ, ​പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ ട്രഷറികളിൽനിന്ന്​ എടുത്ത് പരീക്ഷ സെന്ററുകളിൽ എത്തിക്കും. പരീക്ഷ ഹാളിൽ ഡ്യൂട്ടി ചെയ്യേണ്ട ഇൻവിജിലേറ്റർമാരുടെ നിയമനവും പൂർത്തിയായി. എസ്​.എസ്​.എൽ.സി പരീക്ഷ വ്യാഴാഴ്​ച തുടങ്ങി ഏപ്രിൽ 29ന്​ അവസാനിക്കും. ജില്ലയില്‍ പരീക്ഷയെഴുതുന്ന 22,345 വിദ്യാര്‍ഥികളിൽ 11,894 പേര്‍ ആണ്‍കുട്ടികളും 10,451 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 7401പേരാണുള്ളത്​. ആലപ്പുഴ -6420, ചേര്‍ത്തല -6445, കുട്ടനാട് -2079 എന്നിങ്ങനെയാണ് മറ്റുവിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം. കോവിഡ്​ മൂന്നാംതരംഗത്തിൽ ആശങ്കപരത്തിയെങ്കിലും ഓണ്‍ലൈന്‍, ഓഫ്‌ലൈൻ ക്ലാസുകളിലൂടെ പഠനം നടത്തിയാണ്​ വിദ്യാർഥികൾ എസ്​.എസ്​.എൽ.സി പരീക്ഷയെഴുതുന്നത്​. ആത്മവിശ്വാസം വർധിക്കാൻ മാതൃകപരീക്ഷകളും നടത്തിയിരുന്നു. എന്നാൽ, കനത്തചൂട്​ വിദ്യാർഥികളെ വലക്കുമെന്ന ആശങ്കയുണ്ട്​. കോവിഡ് നിയന്ത്രണത്തില്‍ ഇളവു​ണ്ടെങ്കിലും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്​ മുഴുവന്‍ വിദ്യാര്‍ഥികളെയും പരിശോധിക്കും. താപനിലയില്‍ വര്‍ധനയുള്ള വിദ്യാര്‍ഥികൾക്ക്​ പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ചൂട്​ കണക്കിലെടുത്ത്​ കുടിവെള്ളം കൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ട്​. കഴിഞ്ഞ തവണ കോവിഡ്​ രണ്ടാം തരംഗം ഉയ‌ർത്തിയ കനത്ത വെല്ലുവിളികളോട് പൊരുതിയാണ്​ എസ്​.എസ്​.എൽ.സി, പ്ലസ് ​ടു പരീക്ഷകൾ നടന്നത്​. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സംശയനിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചു. ബുധനാഴ്ച മുതല്‍ ഏപ്രില്‍ 29വരെ ദിവസങ്ങളില്‍ രാവിലെ എട്ട്​ മുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. ഫോണ്‍: 0477-2252908, 8547788521, 9995439097.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story