Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനം വലഞ്ഞു; പൊതുഗതാഗതം...

ജനം വലഞ്ഞു; പൊതുഗതാഗതം നിശ്ചലമായി

text_fields
bookmark_border
പണിമുടക്ക്​ ഇന്ന്​ രാത്രി 12വരെ ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിന്‍റെ ആദ്യദിനത്തിൽ ജനം വലഞ്ഞു. പൊതുഗതാഗതം നിശ്ചലമായി. കെ.എസ്​.ആർ.ടി.സിയും സ്വകാര്യബസുകളും ടാക്സി-ഓട്ടോ സർവിസുകളും ജലഗതാഗത വകുപ്പിന്‍റെ ബോട്ട്​ സർവിസുകളും പൂർണമായി നിർത്തിവെച്ചു. ചൊവ്വാഴ്ച രാത്രി 12വരെയാണ്​ പണിമുടക്ക്​. ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും റെയിൽവേ സ്​റ്റേഷനിൽ എത്തുന്നവർക്ക്​ മറ്റിങ്ങളിലേക്ക്​ എത്താൻ വാഹനം കിട്ടാത്ത സ്ഥിതിയാണ്​. ​അവശ്യസർവിസുകൾ ഒന്നുമുണ്ടായിരുന്നില്ല. മെഡിക്കൽ സ്​റ്റോറുകൾ മാത്രമാണ്​ തുറന്നുപ്രവർത്തിച്ചത്​. പണിമുടക്ക്​ ടൂറിസം മേഖലക്ക്​ ഉണർവേകി. കായൽ സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന്​ സഞ്ചാരികളാണ്​ എത്തിയത്​. ഹൗസ്​ബോട്ടുകളിൽ ഇടംപിടിച്ച സഞ്ചാരികളെ സമരാനുകൂലികൾ തടഞ്ഞത്​ ​നേരിയ തടസ്സം തീർന്നു. പിന്നീട്​ പുന്ന​മട ഫിനിഷിങ്​ പോയന്‍റിൽനിന്ന്​ 70 ശതമാനത്തോളം ഹൗസ്​ബോട്ടുകൾ യാത്ര നടത്തി. ജലഗതാഗതവകുപ്പിന്‍റെ ബോട്ടുകൾ സർവിസ്​ നടത്തിയില്ല. ഇത്​ കുട്ടനാട്​ അടക്കമുള്ള ഉൾപ്രദേശങ്ങളിലെ ജനങ്ങളെ ബാധിച്ചു. മറ്റ്‌ യാത്രസൗകര്യമില്ലാത്ത പെരുമ്പളത്ത്​ ബോട്ടുകൾ സർവിസ്​ നടത്താതിരുന്നതും ദുരിതമായി. ആശുപത്രിയിലേക്ക്​ രോഗികളെ എത്തിക്കുന്നതിന്​ വാട്ടർ ആംബുലൻസ്‌ സർവിസുണ്ടായിരുന്നു. ആരോഗ്യമേഖലയെയും കാര്യമായി ബാധിച്ചു. ജീവനക്കാരുടെ യാത്രക്കായി ആംബുലൻസ്​ അടക്കമുള്ള സൗകര്യം ഒരുക്കിയെങ്കിലും പലരും വിട്ടുനിന്നു. കുട്ടനാട്ടിലെ ചിലസ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. പുളിങ്കുന്ന് എൻജിനീയറിങ്​ കോളജിൽ എത്തിയ അധ്യാപകരെ സമരക്കാർ പുറത്തിറക്കി. ഹോട്ടലുകളും കട​കമ്പോളങ്ങളും പൂർണമായും അടഞ്ഞുകിടന്നു. കെ.എസ്​.ആർ.ടി.സി ബസുകൾ ജില്ലയിൽ ഒരിടത്തും സർവിസ്​ നടത്തിയില്ല. ​രണ്ടുദിവസത്തെ അവധിക്കൊപ്പം പണിമുടക്കിലും തുടർച്ചയായ നാലുദിവസമാണ്​ ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്​. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നവീകരണവും നടന്നില്ല. തൊഴിലാളികൾ, കൃഷിക്കാർ, ബാങ്ക് ജീവനക്കാർ, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവരെല്ലാം​ രണ്ടാംദിനത്തിലെ പണിമുടക്കിലും അണിചേരും. ജില്ലയിലെ പഞ്ചായത്ത്-മുനിസിപ്പൽ പ്രദേശങ്ങളിലെ സമരകേന്ദ്രങ്ങളിൽ നൂറുകണക്കിന്​ തൊഴിലാളികൾ ധർണ നടത്തി. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും പ​ങ്കെടുത്തു. ആ​​​രോഗ്യമേഖലയെ തളർത്തി ആലപ്പുഴ: 48 മണിക്കൂർ പണിമുടക്ക്​ ​ആരോഗ്യമേഖലയെ തളർത്തി. ആംബുലൻസ്​ അടക്കമുള്ള ഗതാഗതസൗകര്യം ഏ​ർപ്പെടുത്തിയിട്ടും ഭൂരിഭാഗം ജീവനക്കാരും ഹാജരായില്ല. ​ഇത്​ കോവിഡ്​ വാക്​സിൻ വിതരണത്തെയും ബാധിച്ചു. 80 കേന്ദ്രങ്ങളിലാണ്​ വാക്​സിൻ വിതരണം മുടങ്ങിയത്​. ആലപ്പുഴ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്​ ഒ.പികളിൽ ഡോക്ടർമാർ എത്തിയെങ്കിലും രോഗികൾ കുറവായിരുന്നു. APL MB01 ksrtc bus stand പണിമുടക്കിൽ വിജനമായ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡ്​ APL MB02 vazhicherry market വ്യാപാരസ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടക്കുന്ന ആലപ്പുഴ വഴിച്ചേരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story