Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹെവൻസ് പ്രീ സ്കൂൾ...

ഹെവൻസ് പ്രീ സ്കൂൾ സനദ്​ദാന സമ്മേളനം

text_fields
bookmark_border
ഹെവൻസ് പ്രീ സ്കൂൾ സനദ്​ദാന സമ്മേളനം
cancel
വടുതല: ഹെവൻസ് പ്രീ സ്കൂൾ സനദ് ദാന സമ്മേളനവും വാർഷികാഘോഷവും വടുതല ജെട്ടി ഹുദാ ഗ്രൗണ്ടിൽ നടന്നു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ് അബ്ദുൽഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്തു. ഹെവൻസ് ചെയർമാൻ എൻ.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹെവൻസ് ഡയറക്ടർ സി.എച്ച്. അനീസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ആറാം വയസ്സിൽ ഖുർആൻ പാരായണം പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ വിദ്യാർഥികൾക്ക് സനദും മെമെന്റോയും നൽകി ആദരിച്ചു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി കെ.എം. ജാസ്മിൻ ടീച്ചർ, കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ, പി.ടി.എ പ്രസിഡന്റ് ഷമീദ നസീർ, ഹെവൻസ് രക്ഷാധികാരി കെ.കെ. ഇബ്രാഹിം, ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി പി.എ. അൻസാരി, പ്രിൻസിപ്പൽ നിഷ ടീച്ചർ, അഡ്മിനിസ്ട്രേറ്റർ ടി.എ. ബിനാസ് തുടങ്ങിയവർ സംസാരിച്ചു. ഹെവൻസ് വിദ്യാർഥികളുടെ വർണാഭമായ കലാസന്ധ്യയും നടന്നു. ചിത്രം:: ഹെവൻസ് പ്രീ സ്കൂൾ സനദ് ദാന സമ്മേളനവും വാർഷികാഘോഷവും ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ ഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story