Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:31 AM IST Updated On
date_range 29 March 2022 5:31 AM ISTവീടിന്‍റെ താക്കോല്‍ കൈമാറി
text_fieldsbookmark_border
ആലപ്പുഴ: നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകിയ കേരള നദ്വത്തുൽ മുജാഹിദീൻ പ്രവർത്തകർ മതസൗഹാര്‍ദത്തിന് മാതൃകയാണെന്ന് എച്ച്. സലാം എം.എല്‍.എ. പഴവീട് അംബേദ്കർ കോളനിയിലെ അജയൻ-വിജി ദമ്പതികള്‍ക്ക് കേരള നദ്വത്തുൽ മുജാഹിദീൻ പ്രവര്‍ത്തകര്‍ നിർമിച്ചുനല്‍കിയ സംസാരിക്കുകയായിരുന്നു എം.എല്‍.എ. കെ.എൻ.എം മർക്കസുദ്ദഅ്വ ജില്ല പ്രസിഡന്‍റ് സി.കെ. അസനാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യരാജ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, കൗൺസിലർമാരായ അരവിന്ദാക്ഷൻ, സജീഷ് ചക്കുപറമ്പിൽ, മർക്കസുദ്ദഅ്വ സംസ്ഥാന, സൗത്ത് സോൺ, ജില്ല ഭാരവാഹികളായ കെ.എ. സുബൈർ അരൂർ, ശാക്കിർ മൗലവി ആലുവ, സലിം കരുനാഗപ്പള്ളി, ഷമീർ ഫലാഹി, കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. (ചിത്രം.. കേരള നദ്വത്തുൽ മുജാഹിദീൻ ജില്ല കമ്മിറ്റി നിര്‍മിച്ചുനല്‍കിയ വീടിന്‍റെ താക്കോല്‍ അജയൻ-വിജി ദമ്പതികള്‍ക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
