Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ് നിർമാണം...

റോഡ് നിർമാണം പൂർത്തിയാക്കാത്തത് ജനത്തെ വലക്കുന്നു

text_fields
bookmark_border
റോഡ് നിർമാണം പൂർത്തിയാക്കാത്തത് ജനത്തെ വലക്കുന്നു
cancel
അമ്പലപ്പുഴ: അറവുകാട് ദിവാകർ . പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് വടക്ക് ദേശീയപാതയോരത്തുനിന്ന് കിഴക്കോട്ട്​ പോകുന്ന റോഡ് പഴയ നടക്കാവ് റോഡിലാണ് പ്രവേശിക്കുന്നത്. അറവുകാട് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ അടക്കം നൂറുകണക്കിനുപേർ ദേശീയ പാതയിലെത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പൊതുമരാമത്ത്​ നിരത്ത്​ വിഭാഗത്തിന്റെ ലക്ഷങ്ങൾ വരുന്ന ഫണ്ട് ഉപയോഗിച്ച്​ നിർമാണത്തിനായി മാസങ്ങൾക്കു മുമ്പാണ് റോഡ് കുത്തിപ്പൊളിച്ചത്. തുടർന്ന്​ നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. റോഡിന്റെ വടക്ക് വശം ഓട നിർമിക്കുന്നതിലെ അപാകതയാണ് നിർമാണ പുരോഗതിയെ ബാധിച്ചത്. റോഡിന്റെ വീതിയില്ലായ്മയും ഫണ്ട് വിനിയോഗിക്കുന്നതിന്​ തടസ്സമായി. പൊളിച്ച റോഡിലൂടെ കാൽനടപോലും പറ്റാത്ത അവസ്ഥയാണ്. ബലക്ഷയമില്ലാത്ത കാന നിർമിച്ച്​ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, റോഡ്​ നിർമാണം നിലച്ചതിന്റെ പേരിൽ അറവുകാട് കോളനിവാസികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പതിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ അസോസിയേഷൻ പ്രസിഡന്റ് സി.സി. ദിനേശൻ പുന്നപ്ര പൊലീസിൽ പരാതി നൽകി. ( ചിത്രം-പൊളിച്ചിട്ട അറവുകാട് ദിവാകർ റോഡ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story