Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:28 AM IST Updated On
date_range 28 March 2022 5:28 AM ISTപണിമുടക്കിൽ ജില്ല നിശ്ചലമാകും
text_fieldsbookmark_border
-സഹകരണ ബാങ്കുകളും റേഷൻകടകളും ഞായറാഴ്ച പ്രവർത്തിച്ചു ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ ആരംഭിച്ച 48 മണിക്കൂർ ദേശീയ . കടകമ്പോളങ്ങളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിക്കൊപ്പം പണിമുടക്കും എത്തിയതോടെ തുടർച്ചയായ നാലുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ഈ പ്രതിസന്ധി മറികടക്കാൻ ജില്ലയിൽ സഹകരണ ബാങ്കുകൾ ഞായറാഴ്ച തുറന്നുപ്രവർത്തിച്ചു. എന്നാൽ, കാര്യമായ തിരക്കുണ്ടായില്ല. റേഷൻകടകളും തുറന്നു. സാധനസാമഗ്രികൾ വാങ്ങാൻ കടകളിൽ തിരക്ക് ഏറെയായിരുന്നു. വാഹനങ്ങളുടെ നീണ്ട ക്യൂ പെട്രോൾപമ്പുകളിലുമുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിച്ചുരുക്കിയതോടെ പലയിടത്തും യാത്രാക്ലേശം രൂക്ഷമായി. മറ്റ് യാത്രാസൗകര്യമില്ലാത്ത പെരുമ്പളത്ത് മൂന്ന് ഫെറികൾ ജലഗതാഗതവകുപ്പ് ഓടിക്കും. വാട്ടർ ആംബുലൻസ് സർവിസുമുണ്ടാകും. സ്വകാര്യബസുകളുടെ സമരം ഞായറാഴ്ച ഉച്ചയോടെ പിൻവലിച്ചെങ്കിലും ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യബസ് സമരം പരീക്ഷകാലത്ത് വിദ്യാർഥികളെ ഏറെ വലച്ചിരുന്നു. പ്ലസ്ടു പരീക്ഷകൾ തുടങ്ങുന്ന ബുധനാഴ്ച മുതൽ സ്വകാര്യബസുകൾ സജീവമാകുന്നത് ആശ്വാസമാണ്. വ്യാഴാഴ്ചയാണ് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുക. കർഷക, കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര-സംസ്ഥാന സർവിസ് സംഘടനകളും അധ്യാപക സംഘടനകളും ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളുമാണ് പണിമുടക്കിൽ പങ്കാളികളാവുന്നത്. പണിമുടക്കിന്‍റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സംയുക്തപ്രകടനവും പൊതുസമ്മേളനവും നടത്തും. ജില്ലയിലെ പഞ്ചായത്ത് - മുനിസിപ്പൽ കേന്ദ്രങ്ങളിൽ സമരകേന്ദ്രങ്ങൾ തുറക്കും. തൊഴിലാളികൾ ഈ സമരകേന്ദ്രങ്ങളിൽ ധർണ നടത്തും. അധികസർവിസുമായി കെ.എസ്.ആർ.ടി.സി ആലപ്പുഴ: സ്വകാര്യബസ് പണിമുടക്കിൽ കെ.എസ്.ആർ.ടി.സി അധികസർവിസ് നടത്തി. ഞായറാഴ്ച ആലപ്പുഴ ഡിപ്പോയിൽനിന്ന് 53 സർവിസാണ് ഓടിയത്. സാധാരണ ഞായറാഴ്ചകളിൽ 45 സർവിസുകളാണ് നടത്തുന്നത്. സ്വകാര്യബസ് പണിമുടക്ക് കണക്കിലെടുത്താണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ബസുകൾ ഓടിയത്. അവധിദിനമായതിനാൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. വെള്ളിയാഴ്ച 63ഉം ശനിയാഴ്ച 62ഉം സർവിസുകളാണ് നടത്തിയത്. APL ration shop അവധിദിനമായ ഞായറാഴ്ച തുറന്ന പുന്നപ്ര കളത്തട്ടിലെ റേഷൻകടയിൽ എത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story