Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണിക്കാവ് ബ്ലോക്കിൽ...

ഭരണിക്കാവ് ബ്ലോക്കിൽ ഭവന നിർമാണത്തിന്​ മുൻഗണന ഭവനനിർമാണത്തിനും കാർഷിക-ക്ഷീര മേഖലകൾക്കും മുൻഗണന

text_fields
bookmark_border
ചാരുംമൂട്: ഭവന നിർമാണത്തിനും കാർഷിക-ക്ഷീര മേഖലക്കും മുൻഗണന നൽകുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡൻറ് സിനുഖാൻ അവതരിപ്പിച്ചു. 11,00,18, 815 രൂപ വരവും 10, 80,36,050 രൂപ ചെലവും 19,82,765 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ഭവന നിർമാണത്തിനും കാർഷിക-ക്ഷീരമേഖലകൾക്കും ബജറ്റ് മുൻഗണന നൽകുന്നു. ഭവനരഹിതർക്കെല്ലാം ഭവനം ലക്ഷ്യമാക്കി 4,92,00,000 രൂപ വകയിരുത്തി. കാർഷിക-ക്ഷീരമേഖലകൾക്ക് 75,10,640 രൂപയും വകയിരുത്തിയിട്ടുണ്ട്. ചുനക്കര സി.എച്ച്.സിയിൽ ഡയാലിസിസ് ആരംഭിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതായും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story