Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബജറ്റ് തനിയാവർത്തനം...

ബജറ്റ് തനിയാവർത്തനം -യു.ഡി.എഫ്

text_fields
bookmark_border
കായംകുളം: നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അവതരിപ്പിച്ച ബജറ്റ് നിർദേശങ്ങൾ തനിയാവർത്തനമാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി. 2022-23ലെ ധനവരുമാനംതന്നെ തെറ്റായി രേഖപ്പെടുത്തിയ ബജറ്റ് നിർദേശങ്ങളിൽ ധനകാര്യ സ്ഥിരംസമിതി നിർദേശിച്ച പലതും ഉൾപ്പെടുത്തിയിട്ടില്ല. പട്ടണത്തിലെ അനിവാര്യമായ ട്രാഫിക് സംവിധാനങ്ങളുടെ പരിഷ്കരണംപോലും തിരസ്കരിക്കപ്പെട്ടു. ജെൻഡർ ബജറ്റ് എന്നത് പേരിൽ മാത്രമായി. പകൽവീട് തുറന്നുകൊടുക്കാതെ ബജറ്റിൽ ഉൾപ്പെടുത്തി ജനങ്ങളെ വഞ്ചിക്കുകയാണ്. പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, പി.സി. റോയ്, അൻസാരി കോയിക്കലേത്ത്, സുമിത്രൻ, ബിജു നസറുല്ല, ബിധു രാഘവൻ, അംബിക, പി. ഗീത, ലേഖ സോമരാജൻ, മിനി സാമുവൽ, ഷൈനി, ഷീജ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story