Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബജറ്റ്​: അരൂരിൽ...

ബജറ്റ്​: അരൂരിൽ ഭവനനിർമാണത്തിന് മുൻതൂക്കം

text_fields
bookmark_border
അരൂർ: ഭവന നിർമാണത്തിന് മുൻതൂക്കം നൽകി അരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മാലിന്യ സംസ്ക്കരണം, വെള്ളക്കെട്ട്, ആരോഗ്യം, കാർഷികം, ക്ഷീരവികസനം, മത്സ്യമേഖല, പട്ടികജാതി-വർഗ വികസനം തുടങ്ങിയ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ളതാണ് ബജറ്റ്. ടൂറിസം വികസനം മുൻനിർത്തി അഞ്ചുലക്ഷം രൂപ ഡി.പി.ആറിന് വകകൊള്ളിച്ചിട്ടുണ്ട്. എരിയകുളം വികസനവും ലക്ഷ്യമാക്കുന്നുണ്ട്. വൈസ് പ്രസിഡന്‍റ്​ എം.പി. ബിജു ഓൺലൈനിലൂടെയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്‍റ്​ രാഖി ആന്‍റണി ആമുഖപ്രഭാഷണം നടത്തി. ബജറ്റ് ചർച്ച 30ന് തുടരും. കൂടുതൽ മിച്ചമുണ്ടാക്കാൻ കഴിയുംവിധം നികുതി പിരിവ് പൂർണലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷാംഗങ്ങളായ വി.കെ. മനോഹരൻ, സി.കെ. പുഷ്പൻ എന്നിവർ ചർച്ചയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story