Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡി. കോളജ്​ ആശുപത്രി:...

മെഡി. കോളജ്​ ആശുപത്രി: വികസന സമിതി ചേർന്നിട്ട് മൂന്നുവർഷം

text_fields
bookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വികസന സമിതി യോഗം ചേർന്നിട്ട്​ മൂന്നു വർഷമാകുന്നു. 2019 ജൂലൈ 18 നാണ് വികസന സമിതി ഒടുവിൽ ചേർന്നതെന്ന് സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീറിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. മൂന്നു മാസത്തിലൊരിക്കൽ വികസന സമിതി കൂടണമെന്നാണ് സർക്കാർ നിർദേശം. കോവിഡ് മൂലമാണ് വികസന സമിതി കൃത്യമായി കൂടാൻ കഴിയാതിരുന്നതെന്നാണ്​ അധികൃതരുടെ ന്യായീകണം. എന്നാൽ, മുമ്പും ക്യത്യമായ ഇടവേളകളിൽ വികസന സമിതി കൂടാനോ തീരുമാനങ്ങൾ നടപ്പാക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വികസന സമിതികളിലെടുത്ത പല തീരുമാനങ്ങളും നിർദേശങ്ങളും കടലാസിലൊതുങ്ങുകയാണ്. ഈ വർഷം ഫെബ്രുവരി 26 ന് വികസന സമിതി പുനഃസംഘടിപ്പിച്ചിരുന്നു. ഈ പുനഃസംഘടനക്കുശേഷവും വികസന സമിതി കൂടാൻ അധികൃതർ തയാറായിട്ടില്ല. സമിതിയിൽ അംഗങ്ങളായ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും യോഗം ചേരാൻ ആവ​ശ്യപ്പെട്ടിട്ടില്ല. കൂടുന്ന വികസന സമിതികളിലെടുക്കുന്ന തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ വരുത്തുന്ന വീഴ്ച ചൂണ്ടിക്കാട്ടാൻ ഇതിലെ അംഗങ്ങളായ ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും തയാറാകാറില്ല. ആശുപത്രിയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ആശുപത്രി വികസന സമിതി കൂടണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story