Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേന്നംപള്ളിപ്പുറം...

ചേന്നംപള്ളിപ്പുറം പഞ്ചായത്ത്

text_fields
bookmark_border
ഗ്രാമീണ ടൂറിസത്തിന്​ ഊന്നൽ പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക ബജറ്റ്​ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷില്‍ജ സലീം അവതരിപ്പിച്ചു. 36. 98 കോടി വരവും 36.74 കോടി രൂപ ചെലവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഗ്രാമീണ ടൂറിസം, ജനകീയ ലാബ്, മുട്ട ഗ്രാമം, ലൈഫ് ഭവനപദ്ധതി, തീരദേശ സംരക്ഷണം, കാര്‍ഷിക മൊബൈല്‍ ക്ലിനിക്, ഗ്രാമീണ കായിക പരിശീലന കേന്ദ്രം, സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം എന്നിവക്ക് ബജറ്റിൽ മുന്‍ഗണന നല്‍കുന്നുണ്ട്. അരൂക്കുറ്റി പഞ്ചായത്ത് ബജറ്റ്​ സേവനമേഖലക്ക്​ 7.12 കോടി അരൂക്കുറ്റി: ഉൽപാദന മേഖലയിൽ 24,62,000 രൂപയും സേവന മേഖലയിൽ 7.12 കോടി രൂപയും, പശ്ചാത്തല മേഖലയിൽ 51 ലക്ഷവും വകയിരുത്തിയ ബജറ്റാണ് അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീറ ഹസന്റെ അസാന്നിധ്യത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. മജീദ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് അധ്യക്ഷത വഹിച്ചു. തെരുവുവിളക്കിന്​ 20 ലക്ഷവും ഭവന നിർമാണത്തിന് 70 ലക്ഷം, പഞ്ചായത്ത് ഓഫിസ് നവീകരണത്തിന് 25 ലക്ഷം, ആരോഗ്യ മേഖലക്ക് 35 ലക്ഷം, കൃഷിക്ക് 10 ലക്ഷം, എം.ജി.എൻ.ആർ.ഇ.ജി.എസിന് നാല് കോടിയും വകയിരുത്തിയിട്ടുണ്ട്. സ്വന്തമായ ഒരു ഹോമിയോ ആശുപത്രി കെട്ടിടത്തിന് ലക്ഷ്യം കാണുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story