Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനക്ഷേമ പദ്ധതികളുമായി...

ജനക്ഷേമ പദ്ധതികളുമായി ഭരണിക്കാവ് പഞ്ചായത്ത്

text_fields
bookmark_border
ജനക്ഷേമ പദ്ധതികളുമായി ഭരണിക്കാവ് പഞ്ചായത്ത്
cancel
കറ്റാനം: കിടപ്പുരോഗികൾക്കും നിരാശ്രയരുമായവർക്കും ഒരുനേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന ഒരുനേരം പദ്ധതിയിലൂടെ ജനക്ഷേമ ബജറ്റുമായി ഭരണിക്കാവ് പഞ്ചായത്ത്. നാശോന്മുഖമായ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിക്കുന്നതിനായി 'നീർവഴിയൊരുക്കം' പദ്ധതി നടപ്പാക്കും. ഓണാട്ടുകരയുടെ അന്യംനിന്നുപോയ എള്ളുകൃഷി വിണ്ടെടുക്കും. 28.85 കോടി രൂപ വരവും 28.49 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ സുരേഷ് പി. മാത്യു അവതരിപ്പിച്ചു. പ്രസിഡന്‍റ്​ കെ. ദീപ അധ്യക്ഷത വഹിച്ചു. വൃദ്ധജനങ്ങളുടെ പകൽവീടിന്​ 12 ലക്ഷം, മൃഗസംരക്ഷണം, എല്ലാ വാർഡുകളിലും കളിസ്ഥലം, ക്ഷീരവികസനം എന്നിവക്ക് 37 ലക്ഷം, ആരോഗ്യമേഖലക്ക് 78 ലക്ഷം, പട്ടികജാതി-വർഗ വികസന പദ്ധതിക്ക്​ 1.40 കോടി എന്നിങ്ങനെ വിവിധ ഇനങ്ങൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story