Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:34 AM IST Updated On
date_range 26 March 2022 5:34 AM ISTകായംകുളം നഗരസഭ ബജറ്റ്
text_fieldsbookmark_border
ലക്ഷ്യം നഗരത്തിന്‍റെ സമഗ്ര വികസനം വെള്ളക്കെട്ട് പരിഹരിക്കാൻ കനാലുകൾ നവീകരിക്കും കായംകുളം: നഗരത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന നൂതന നിർദേശങ്ങളുമായി . നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന ജലസംരക്ഷണ പദ്ധതിയാണ് മാതൃക നിർദേശം. 'ഇനി ഞാൻ ഒഴുകട്ടെ' എന്ന സന്ദേശത്തിൽ മലയൻ കനാൽ, ഇരട്ടക്കുളം ഇല്ലിക്കുളം തോട്, മുണ്ടകത്തിൽ തോട്, ഒഴുക്കുനീറ്റിൽ തോട് എന്നിവയുടെ നവീകരണമാണ് ലക്ഷ്യം. നഗരാസൂത്രണത്തിലും ശ്രദ്ധേയ പദ്ധതികളുമായുള്ള ബജറ്റാണ് വൈസ് ചെയർമാൻ ജെ. ആദർശ് അവതരിപ്പിച്ചത്. പാർക്ക് ജങ്ഷനിൽ കെ.പി. റോഡിന് മധ്യത്തിലെ ഡിവൈഡർ നവീകരണം ഗതാഗത വികസനത്തിന് ഗുണകരമാകും. നഗര സൗന്ദര്യവത്കരണത്തിന് തുടക്കമിടുന്ന പദ്ധതിയാണ്. കാർഷിക കർമസേന, കുട്ടി കർഷക സേന, സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി കൃഷി പദ്ധതി, വനിതകൾക്കും ട്രാൻസ് ജെൻഡറുകൾക്കുമായി ഇ ഓട്ടോ, കോവിഡ് തുടർ ചികിത്സ പദ്ധതി, ബ്ലഡ് ബാങ്ക്, നഗരത്തിന്‍റെ കിഴക്ക്-പടിഞ്ഞാറ് മേഖലകളിൽ പ്രാഥമികാരോഗ്യ കേന്ദ്രം, പെരുങ്ങാല, എരുവ എന്നിവിടങ്ങളിൽ ഹെൽത്ത് സൻെറർ, വാർഡുകൾ തോറും വയോമിത്രം ക്ലബ്, മെഡി ഫെസ്റ്റ്, താലൂക്കാശുപത്രിയിൽ ആധുനിക മോർച്ചറി, ആശുപത്രിയിലെ എല്ലാ വാർഡിലും കുടിവെള്ളം, 'ശുചിത്വ ഭവനം, ശുചിത്വ നഗരം' ലക്ഷ്യമാക്കി ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ, ആധുനിക അറവുശാല, മത്സ്യമാർക്കറ്റ്, സ്ത്രീ സൗഹൃദ ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ, സ്പോർട്സ് ക്ലബുകൾ, ഇൻഡോർ സ്റ്റേഡിയം, പി.എസ്.സി പരിശീലന കേന്ദ്രം, നഗരസഭ ലൈബ്രറി നവീകരണം, വനിതകൾക്ക് ഓപൺ ജിംനേഷ്യം, വനിത സൗഹൃദ കേന്ദ്രം, കെ.എസ്.ആർ.ടി.സി മുതൽ നഗരസഭ വരെ റോഡിന് ഇരുവശവും വയോജന ഭിന്നശേഷി സൗഹൃദ നടപ്പാത, ഡിവൈഡറുകളിൽ പൂച്ചെടി വളർത്തൽ, ടെർമിനൽ ബസ് സ്റ്റാൻഡ് ഹോസ്റ്റൽ എന്നിവയാണ് പ്രധാന നിർദേശങ്ങൾ. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണവും തച്ചടി പ്രഭാകരൻ സ്മാരക മന്ദിരവും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 76,57,81,252 രൂപ വരവും 71,62,52,858 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. ചിത്രം: APLKY1NAGARASABHA കായംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ ജെ. ആദർശ് ബജറ്റ് അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
