Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:34 AM IST Updated On
date_range 26 March 2022 5:34 AM ISTതിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജനെത്തി
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്ണനില്ലാതെ കൃഷ്ണസന്നിധിയിൽ ഞായറാഴ്ച ആറാട്ട്. ഇത്തവണ ഭഗവാനെ തിടമ്പ് എഴുന്നള്ളിക്കുന്നത് തൃക്കടവൂർ ശിവരാജനാണ്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞത്. അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ കാലം മുതൽ ആറാട്ട് ദിവസം തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനായിരുന്നു. കൊല്ലം തൃക്കടവൂർ ശിവക്ഷേത്രത്തിലെ ശിവരാജൻ നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏറ്റവും തലയെടുപ്പുള്ള ആനയാണ്. ഇതാദ്യമായാണ് തൃക്കടവൂർ ശിവരാജൻ അമ്പലപ്പുഴയിൽ ഉത്സവത്തിനെത്തുന്നത്. (ചിത്രം... തൃക്കടവൂർ ശിവരാജന്‍) അമ്പലപ്പുഴ നാടകശാല സദ്യ ഇന്ന് അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ നാടകശാല സദ്യ ശനിയാഴ്ച നടക്കും. ഒമ്പതാം ഉത്സവദിവസത്തെ നാടകശാല സദ്യ ഉണ്ണാനും കണ്ട് സായുജ്യമടയാനും ഭക്തജനത്തിരക്കേറെയാണ്. ഉച്ചക്കാണ് ആചാരപ്പെരുമകളോടെ സദ്യ വിളമ്പുന്നത്. വില്വമംഗലത്ത് സ്വാമിയാറും ഉണ്ണിക്കണ്ണനും തമ്മിലെ ബന്ധമാണ് നാടകശാലയുടെ ഐതിഹ്യത്തിന് പിന്നിൽ. 32 ഇനം വിഭവങ്ങളാണ് ഒരുക്കുന്നത്. സദ്യ ഉണ്ടുകഴിയുമ്പോൾ ഭക്തർ വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് ചുവടുവെച്ച് ഭക്ഷണവും ഇലയും വലിച്ചെറിയും. തുടർന്ന് പടിഞ്ഞാറെ നടയിലുണ്ടായിരുന്ന പുത്തൻകുളത്തേക്ക് നടക്കും. വഞ്ചിപ്പാട്ട് പാടി താളത്തോടൊപ്പം ചുവടുവെച്ച് തിരികെയെത്തുന്ന ഭക്തരെ അമ്പലപ്പുഴ പൊലീസ് പഴക്കുലയും പണക്കിഴിയും നൽകി സ്വീകരിക്കും. കിഴക്കേ നടയിലെ ക്ഷേത്രക്കുളത്തിൽ കുളിച്ചുകയറി നടയിലെത്തി തൊഴുത് ഭക്തർ മടങ്ങുന്നതോടെയാണ് നാടകശാല സദ്യയുടെ ഐതിഹ്യം പൂർത്തിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
