Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവടുതലയിൽ റമദാൻ...

വടുതലയിൽ റമദാൻ മുന്നൊരുക്ക പ്രഭാഷണങ്ങൾ നാളെ മുതൽ

text_fields
bookmark_border
വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ കീഴിലെ പള്ളികളിൽ റമദാൻ മുന്നൊരുക്ക പ്രഭാഷണം ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ഏഴിന്​ നടത്തും. സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഏർപ്പെടുത്തുന്നുണ്ടെന്ന്​ മഹല്ല്​ കമ്മിറ്റി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴിന് അരൂക്കുറ്റി മൗലാന മസ്ജിദിൽ കാട്ടുപുറം പള്ളി ഖതീബ്​ എൻ.എം. ഷാജഹാൻ മൗലവി പ്രഭാഷണം നടത്തും. ബാക്കി പള്ളികളിൽ ഞായറാഴ്ച വൈകീട്ട് ഏഴിനാണ്​. കോട്ടൂർ പള്ളി-ബി.എസ്. മുഹമ്മദ് അർഷദ് ബദരി, കാട്ടുപുറം പള്ളി -ഷാഹുൽ ഹമീദ് ഇർഫാനി, വടുതല സെൻട്രൽ മസ്ജിദ്​ -സിദ്ദീഖ് സഖാഫി, ചക്കാല തൈക്കാവ്​ -ഷാജഹാൻ മൗലവി, അൻസാർ മസ്ജിദ് -ഷിഹാബുദ്ദീൻ മൗലവി കൊല്ലം, അരേശ്ശേരി മസ്ജിദ് -മുനീർ അബ്റാരി, ആന്നലത്തോട് മസ്ജിദുന്നൂർ -മുഹമ്മദുകുട്ടി റഷാദി, നൂറുൽ ഹുദാ കൊമ്പനാമുറി -എം.എ. താജുദ്ദീൻ സഖാഫി, ഹിദായത്തുൽ ഇസ്​ലാം -ഷമീർ അഹ്സനി, സ്രാമ്പിക്കൽ മസ്ജിദ് -പി.എൻ. നിസാമുദ്ദീൻ സഖാഫി, കണ്ണാറപ്പള്ളി മസ്ജിദുൽ അമാൻ -മുഹമ്മദ് റഊഫ് സഖാഫി, റഹ്മാനിയ മസ്ജിദ് കുറ്റിപ്പുറം -മുഹമ്മദ് ജാബിർ സഖാഫി എന്നിവരാണ്​ പ്രഭാഷണം നടത്തുക. പൂച്ചാക്കൽ: പാണാവള്ളി മുസ്​ലിം യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ മസ്ജിദ്​ നഗറിൽ റമദാൻ മുന്നൊരുക്ക പ്രഭാഷണ പരമ്പര വെള്ളിയാഴ്ച വൈകീട്ട് എട്ടിന് ആരംഭിക്കും. മഹല്ല്​ പ്രസിഡന്‍റ്​ സജീദ് പുന്നാത്തറ ഉദ്ഘാടനം ചെയ്യും. യൂത്ത് വിങ് ചെയർമാൻ എൻ.എം. ഷിഹാബ് അധ്യക്ഷത വഹിക്കും. അബ്ദുൽ അസീസ് ഷാമിൽ ഇർഫാനി ആട്ടീരി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story