Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെടിയാണിക്കൽ അശ്വതി...

നെടിയാണിക്കൽ അശ്വതി ഉത്സവത്തിന് കൊടിയേറ്റ്​ ഇന്ന്​

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിൽ 10 ദിവസം നീളുന്ന അശ്വതി ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. ഏപ്രിൽ മൂന്നിന് കെട്ടുകാഴ്ചയോടെ സമാപിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കൊടിയേറ്റ് സദ്യ, വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠരര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. ഏ​പ്രിൽ ഒന്നിന് രാത്രി 10ന് പള്ളിവേട്ട. മൂന്നിന് വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളത്ത്, എട്ടിന് ആറാട്ടുവരവ്, തൃക്കൊടിയിറക്ക്, ഒന്നിന് നൃത്തനാടകം എന്നിവ നടക്കും. ഒരുക്കം പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മഹീഷ് മലരിമേൽ, സെക്രട്ടറി ശ്രീജേഷ്​ കുമാർ, കൺവീനർ ജി. രാജേഷ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story