Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാർക്കിങ്​ സംബന്ധിച്ച...

പാർക്കിങ്​ സംബന്ധിച്ച തർക്കം; ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്ക് മർദനം

text_fields
bookmark_border
രണ്ടു പേർ അറസ്റ്റിൽ ആലപ്പുഴ: പേ വാർഡിന് സമീപം മാർഗതടസ്സമായി ഇരുചക്ര വാഹനം പാർക്ക് ചെയ്തത് സംബന്ധിച്ച തർക്കം സംഘട്ടനത്തിൽ കലാശിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. നിർമാണ തൊഴിലാളികളോട് ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ അജയകുമാർ, വഴക്കിന് തടസ്സം നിൽക്കാനെത്തിയ ക്ലീനിങ് സ്റ്റാഫ് ബിന്ദു എന്നിവർക്ക് മർദനമേറ്റു. പരിക്കേറ്റ അജയകുമാർ ആശുപത്രിയിൽ കിടത്തി ചികിത്സയിലാണ്. ആശുപത്രി സൂപ്രണ്ട് ഡോ. വേണുഗോപാൽ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ ഹാഷിം, ഫൈസൽ എന്നിവരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story