Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാതയോരങ്ങളിൽ...

ദേശീയപാതയോരങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നു

text_fields
bookmark_border
തുറവൂർ: ദേശീയ പാതയോരത്ത് മാലിന്യം കുമിയുന്നു. സി.എം.എസ് ബിഷപ് മൂർ സ്കൂളിന് വടക്ക്, വയലാർ കവല പെട്രോൾ പമ്പ്​, പട്ടണക്കാട് സ്കൂൾ, പട്ടണക്കാട് ശിവക്ഷേത്രം, പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ, പുത്തൻചന്തക്ക് സമീപം, കുത്തിയതോട് പാലത്തിനു തെക്ക് വശം തുടങ്ങിയ സ്ഥലങ്ങളിലാണ് ദേശീയ പാതക്കരികിൽ രാത്രി കാലങ്ങളിൽ അറവ് മാലിന്യം, കോഴി വേസ്റ്റ്​, മത്സ്യാവശിഷ്​ടങ്ങൾ, കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത്. കഴിഞ്ഞ ദിവസം കുത്തിയതോട് ആമേടത്ത് കാവ് ക്ഷേത്രത്തിനു വടക്കുവശത്ത്​ കക്കൂസ് മാലിന്യം തള്ളി. തെരുവു വിളക്കിന്‍റെ വെളിച്ചത്തിൽ ഇലക്​ട്രിക് പോസ്റ്റിന്‍റെ ചുവട്ടിലാണ് തള്ളിയത്. നിരവധി തവണ പൊലീസിനെ വിളിച്ചറിയിക്കുകയും പരാതിയായി എഴുതി കൊടുത്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രികാല പട്രോളിങ്​ ശക്തമാക്കി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പടം : ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story