Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി ലൈനിലേക്ക്​...

വൈദ്യുതി ലൈനിലേക്ക്​ ചാഞ്ഞ്​ കൂറ്റൻ മരം; വെട്ടിമാറ്റാൻ നടപടിയില്ല

text_fields
bookmark_border
വൈദ്യുതി ലൈനിലേക്ക്​ ചാഞ്ഞ്​ കൂറ്റൻ മരം; വെട്ടിമാറ്റാൻ നടപടിയില്ല
cancel
തുറവൂർ: പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വയലാർ ഉഴുവ പള്ളിക്ക് പടിഞ്ഞാറ് മാളിയേക്കൽ പുരയിടത്തിൽ കൂറ്റൻ ആഞ്ഞിലിമരം ത്രീഫേസ് ലൈനിലേക്ക്​ ഏതുനിമിഷവും വീഴാവുന്ന നിലയിൽ. ഒന്നരയടി അകലം മാത്രമേ ഇപ്പോൾ വൈദ്യുതി കമ്പിയുമായി മരത്തിനുള്ളൂ. സമീപത്തെ റോഡിലൂടെ നിരവധി പേരാണ് പോകുന്നത്. സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്കും ഇത് ഭീഷണി ഉയർത്തുന്നു. മരം വൈദ്യുതി ലൈനിൽ വീണാൽ രണ്ട് വൈദ്യുതി പോസ്റ്റും ഒടിയാനിടയുണ്ട്​. ഊഞ്ഞാൽപോലെ താഴ്ന്നുകിടക്കുന്ന വൈദ്യുതി കമ്പികൾ വലിച്ചുകെട്ടാനോ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചുനീക്കാനോ അധികൃതർ മുതിർന്നിട്ടില്ല. അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ പറയുന്നു. പടം : അപകടാവസ്ഥയിൽ വൈദ്യുതി ലൈനിലേക്ക് വീഴാൻ നിൽക്കുന്ന വലിയ ആഞ്ഞിലിമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story